NEWS

കെഎസ്ആര്‍ടിസിയില്‍നിന്ന് ആന്ധ്രാ കമ്പനിക്ക്; കുറിയര്‍ സര്‍വീസ് പ്രവര്‍ത്തനം പൊളിയുന്നു


തിരുവനന്തപുരം∙ ലാഭകരമായി നടന്നിരുന്ന കെഎസ്ആര്‍ടിസിയുടെ കുറിയര്‍, ലോജിസ്റ്റിക്സ് സര്‍വീസ് നടത്തിപ്പ് അവതാളത്തിലാകുന്നു. കഴിഞ്ഞ വര്‍ഷം ആന്ധ്ര കമ്പനിയായ സിങ്കു സൊലൂഷന്‍സിന് പദ്ധതി നടത്തിപ്പു കൈമാറിയതോടെയാണ് സര്‍വീസ് നിര്‍ത്തേണ്ട അവസ്ഥയിലേക്ക് എത്തിയിരിക്കുന്നത്. സ്വകാര്യ കമ്പനിയുമായുള്ള കരാര്‍ റദ്ദാകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നു മുതല്‍ ബുക്കിങ് എടുക്കേണ്ടതില്ലെന്ന നിര്‍ദേശമാണ് ജീവനക്കാര്‍ക്കു ലഭിച്ചിരിക്കുന്നത്. നിലവില്‍ എടുത്ത ബുക്കിങ് മാത്രം എത്തിച്ചു നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.2023 മുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു പരിശീലനം നല്‍കി വിജയകരമായി നടത്തിയിരുന്നതാണ് കുറിയര്‍, ലോജിസ്റ്റിക്സ് സര്‍വീസ്. എന്നാല്‍ മുന്‍മന്ത്രി ഗണേഷ് കുമാറിന്റെ ഭരണകാലത്ത് സര്‍വീസ് നടത്തിപ്പ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആന്ധ്ര കമ്പനിയായ സിങ്കു സൊലൂഷന്‍സിനു കൈമാറുകയായിരുന്നു. ടെന്‍ഡര്‍ വിളിച്ച് കമ്മിഷന്‍ അടിസ്ഥാനത്തിലാണ് കമ്പനിയെ 5 വര്‍ഷത്തേക്ക് നിയോഗിച്ചിരുന്നത്. 19.85 ശതമാനം കമ്മിഷനാണ് കമ്പനിക്കു നല്‍കാന്‍ തീരുമാനിച്ചത്.


Fashion ⏭️

Back to top button