NEWS
പ്രിയദർശിനി സൗജന്യയാത്ര; ആദ്യ 15 ദിവസം കെഎസ്ആർടിസിക്ക് ചെലവ് 41 കോടി: തുക അനുവദിച്ച് സർക്കാർ

തിരുവനന്തപുരം∙ സ്ത്രീകള്‍ക്കായുള്ള പ്രിയദര്‍ശനി സൗജന്യ യാത്രാ പദ്ധതിയില്‍ ആദ്യ 15 ദിവസം കെഎസ്ആര്‍ടിസിക്കു ചെലവായത് 41.50 കോടി രൂപ. സൗജന്യ ടിക്കറ്റുകളുടെ തുകയായ 41.50 കോടി രൂപ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് അനുവദിച്ച് ഉത്തരവിറക്കി. പ്രതീക്ഷിച്ചതില്‍ അധികം വനിതകള്‍ പദ്ധതിയുടെ ഭാഗമായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബജറ്റില്‍ പ്രിയദര്‍ശനി പദ്ധതിക്കായി നീക്കി വച്ചിരിക്കുന്ന 600 കോടി രൂപയില്‍ നിന്നാണ് ജൂണ്‍ 15 മുതല്‍ 30 വരെയുള്ള വിഹിതം അനുവദിച്ചത്.15 ദിവസത്തിനുള്ളില്‍ 40 കോടിയിലേറെ രൂപ പദ്ധതിക്കായി ചെലവായതോടെ പ്രതിമാസ ചെലവ് 80 കോടി കടക്കുമെന്നാണു കരുതുന്നത്. അതേസമയം, ആദ്യദിവസങ്ങളിലെ സ്ത്രീകള്‍ കൂട്ടത്തോടെ യാത്ര ചെയ്തതു കൊണ്ടാണ് ഇത്രയും തുക വേണ്ടിവന്നതെന്നും വരും ദിവസങ്ങളില്‍ തുക കുറയുമെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു. പദ്ധതി തുടങ്ങിയതോടെ സ്ത്രീ യാത്രക്കാരുടെ എണ്ണം 6 ലക്ഷത്തില്‍നിന്ന് 12 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്.
Fashion ⏭️


