NEWS

എവിടെ പുതിയ കെപിസിസി പ്രസിഡന്റ്?; നിയമനം നീളുന്നത് സർക്കാർ– പാർട്ടി സമവാക്യത്തെ ബാധിക്കുന്നു


തിരുവനന്തപുരം ∙ വി.ഡി.സതീശൻ സർക്കാർ വന്നിട്ട് 80 ദിവസം പിന്നിട്ടിട്ടും പുതിയ കെപിസിസി പ്രസിഡന്റ് സംബന്ധിച്ച ചർച്ച തുടങ്ങിയിട്ടു തന്നെയില്ല. പാർട്ടിയും സർക്കാരും തമ്മിൽ വേണ്ട ഏകോപനത്തെയും പരസ്പര പിന്തുണയെയും ഇതു കാര്യമായി ബാധിക്കുന്നുവെന്ന വിമർശനം കോൺഗ്രസിൽ ശക്തമായി.സർക്കാരുമായി ബന്ധപ്പെട്ട നയപരവും പ്രധാനപ്പെട്ടതുമായ തീരുമാനങ്ങൾ പാർട്ടിതലത്തിൽ ആലോചിക്കുന്നതും അങ്ങനെ സർക്കാർ നടത്തുന്ന പ്രഖ്യാപനങ്ങൾ പാർട്ടി ഏറ്റെടുത്ത് ജനങ്ങൾക്കിടയിലേക്ക് കൂടുതൽ എത്തിക്കുന്നതുമാണു കേരളത്തിലെ രീതി. കെപിസിസി പ്രസിഡന്റായിരുന്ന സണ്ണി ജോസഫ് മന്ത്രിയായതിനെ തുടർന്ന് പുതിയ പ്രസിഡന്റ് നിയമനം നീണ്ടതോടെ രണ്ടും നടക്കുന്നില്ല. പഴ്സനൽ സ്റ്റാഫ് നിയമനം ഉൾപ്പെടെ ഇതുവരെയുളള പ്രധാന നിയമനങ്ങളെല്ലാം മുഖ്യമന്ത്രിയുടെ അനുവാദത്തോടെ മന്ത്രിമാർ നടത്തുകയാണു ചെയ്തത്.കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എഐസിസി ജനറൽസെക്രട്ടറി ദീപ ദാസ്‌മുൻഷി ആറുപേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയിട്ടുണ്ടെന്നും അതിൽ നിന്നൊരാളെ തീരുമാനിക്കുമെന്നും ചിലർ പറയുന്നു. 13നു പാർലമെന്റ് സമ്മേളനം കഴിഞ്ഞാൽ നേതാക്കളെ ഡൽഹിയിൽ വിളിച്ചു സംസാരിക്കുമെന്നാണ് ഇപ്പോഴത്തെ അറിയിപ്പ്.


Fashion ⏭️

Back to top button