NEWS

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 3 ഗോപുരങ്ങൾ തിങ്കളാഴ്ച പൊളിച്ച് തുടങ്ങും; തകർന്നു വീണ ഗോപുരം പൊളിച്ചുനീക്കി


കോഴിക്കോട് ∙ റെയിൽവേ സ്റ്റേഷനിലെ ബാക്കിയുള്ള 3 ഗോപുരങ്ങൾ ഇന്നു (തിങ്കളാഴ്ച) മുതൽ പൊളിച്ചു നീക്കും. കഴിഞ്ഞദിവസം ഇടിഞ്ഞു വീണ ഗോപുരത്തിന്റെ അത്ര പഴക്കമുള്ളതാണു രണ്ടാം പ്ലാറ്റ്ഫോമിലുള്ള 3 ഗോപുരങ്ങളും. ഇതിലൊന്നിന്റെ മേൽക്കൂരയിലെ ഷീറ്റ് ഇതിനകം നീക്കി. ചുറ്റിലും ഇരുമ്പു പൈപ്പുകൾ പിടിപ്പിച്ചു. അതേസമയം, തകർന്നു വീണ ഗോപുരം പൊളിച്ചു നീക്കി. മണ്ണും കല്ലും അടക്കമുള്ള അവശിഷ്ടങ്ങൾ നീക്കം ചെയ്തു. പ്ലാറ്റ്ഫോമിന്റെ ഭാഗം തകർന്നു കിടക്കുകയാണ്. രണ്ടാം പ്ലാറ്റ്ഫോമിലൂടെ ട്രെയിൻ ഗതാഗതം പൂർണമായി നിർത്തിവച്ചിരിക്കുകയാണ്. കോഴിക്കോട് – കണ്ണൂർ – കോഴിക്കോട് പാസഞ്ചർ വെസ്റ്റ്ഹിൽ വരെയാക്കിയതു തുടരും. അതേസമയം, ഗോപുരം ഇടി‍ഞ്ഞുവീണതിനെക്കുറിച്ചു റെയിൽവേ സ്റ്റേഷനിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥർ ഇന്നു പാലക്കാട്ടെത്തി വിശദീകരണം നൽകും. റെയിൽവേ അന്വേഷണത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർ മൊഴി നൽകുന്നത്.ഞെട്ടൽ മാറാതെ സി.കെ.ഹരീഷ്  ∙ വ്യാഴാഴ്ച രാവിലെ രണ്ടാം പ്ലാറ്റ്ഫോമിലെ ഗോപുരം ഇടിഞ്ഞു വീഴുന്നതു നേരിൽക്കണ്ടതിന്റെ ഞെട്ടൽ മാറാതെ സ്റ്റേഷൻ മാനേജർ സി.കെ.ഹരീഷ്. ‘ബുധനാഴ്ച ഡിവിഷനൽ റെയിൽവേ മാനേജരുടെ പരിശോധനയുണ്ടാകുകയും പൊളിച്ചു നീക്കാൻ നിർമാണ കരാറുകാരോടു കർശനമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ ഞാനും ഡപ്യൂട്ടി സ്റ്റേഷൻ മാനേജരും ചീഫ് ഹെൽത്ത് ഇൻസ്പെക്ടറും പരിശോധന നടത്തുമ്പോൾ ഗോപുരം പതിവിലധികം നനഞ്ഞു കുതിർന്നതും വിള്ളൽ വർധിച്ചതും ശ്രദ്ധിച്ചു. 


Source link

Back to top button