NEWS
കനത്ത മഴ: 3ന് കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം∙ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 3 (ശനി)ന് ജില്ലാ കലക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെൻററുകൾ, സ്‌പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.ദുരിതാശ്വാസം നടപടികൾ ഊർജ്ജിതമെന്ന് കലക്ടർ കോട്ടയം∙ കനത്ത മഴയും വെള്ളപ്പൊക്കവും നാശനഷ്ടം വിതച്ച കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജീവമായി പുരോമഗിക്കുന്നു. വെള്ളം ഇറങ്ങിയ മേഖലകളിൽ ജനജീവിതം സാധാരണ നിലയിലാക്കുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നുവരികയാണെന്ന് ജില്ലാ കലക്ടർ ചേതൻകുമാർ മീണ അറിയിച്ചു. കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം സ്ഥിതിഗതികൾ വിലയിരുത്തി. നിലവിലെ സാഹചര്യവും ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ പുരോഗതിയും വകുപ്പ് മേധാവികൾ വിശദീകരിച്ചു.
Fashion ⏭️


