NEWS
കാെളുക്കുമല സിംഗപ്പാറയിലേക്കുള്ള ട്രെക്കിങ് വിലക്കി തമിഴ്നാട്; സമീപത്തെ വ്യൂ പോയിന്റ് സന്ദർശിക്കാമെന്ന് കേരളം

ചിന്നക്കനാൽ ∙ കാെളുക്കുമല സിംഗപ്പാറയിലേക്കുള്ള വിനോദസഞ്ചാരികളുടെ സന്ദർശനത്തിനു തമിഴ്നാട് റവന്യു, വനം, പാെലീസ് അധികൃതർ താൽക്കാലിക വിലക്കേർപ്പെടുത്തി. ഈയിടെ 2 സംഭവങ്ങളിലായി സിംഗപ്പാറയിൽനിന്നു 2 വിനോദസഞ്ചാരികൾ താഴ്ചയിലേക്കു പതിക്കുകയും ഇതിൽ ഒരാൾ മരിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണു തമിഴ്നാട് ഇവിടേക്കുള്ള പ്രവേശനം തടഞ്ഞത്.കേരളവും തമിഴ്നാടും തമ്മിൽ നേരത്തേ മുതൽ അതിർത്തിത്തർക്കം നിലവിലുള്ള ഭാഗമാണിത്. കാെളുക്കുമലയുടെ ഒരുഭാഗം കേരളത്തിന്റെ അധീനതയിലാണെങ്കിലും പ്രധാന വ്യൂ പോയിന്റ് സ്ഥിതി ചെയ്യുന്ന സിംഗപ്പാറ, തമിഴ്നാടിന്റെ ഭാഗമാണെന്നാണ് അവരുടെ വാദം. ഇരുസംസ്ഥാനങ്ങളും സംയുക്തമായി ഇവിടെ സർവേ നടത്തിയാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാവുകയുള്ളൂ.
Fashion ⏭️


