NEWS

പെൺകുട്ടിയെ കാണാൻ ഇടയ്ക്കിടെ എത്തുന്ന ഒരാൾ! മംഗലാപുരത്ത് തെളിഞ്ഞ പ്രതീക്ഷ പൊലീസിന് ധാരാവിയിൽ നഷ്ടമായി


കൊച്ചി ∙ ആലുവ ആലങ്ങാട് കരുമാലൂരിൽ നിന്ന് കാണാതായ എട്ടാം ക്ലാസുകാരിയെ നാലാം ദിനം പുണെയിൽ നിന്ന് കണ്ടെത്താൻ സഹായിച്ചത് മൊബൈൽ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം. കുട്ടി ഉപയോഗിച്ചിരുന്ന അമ്മയുടെ ഫോണിലേക്ക് സംഭവത്തിനു മുൻപ് വന്ന കോളുകളും പിന്നീട് ഫോണിന്റെ ലൊക്കേഷനും പിന്തുടർന്നതാണ് ആലുവ വെസ്റ്റ് പൊലീസിന് (ആലങ്ങാട് പൊലീസ്) കുട്ടിയിലേക്ക് എത്താൻ സഹായകമായത്. ഒപ്പം കുട്ടിയെ കൂട്ടിക്കൊണ്ടു പോയ കൊല്ലം ഓച്ചിറ സ്വദേശി അഭിജിത്തിനെ (25) കുറിച്ചുളള വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഇരുവരുടെയും മൊബൈൽ ഫോണുകൾ ഓഫായിരുന്നെങ്കിലും ഇടയ്ക്കിടെ ഓൺ ചെയ്തിരുന്നത് സൈബർ സെല്ലിന് ഇവരിലേക്ക് എളുപ്പം എത്താൻ സഹായകമായി. പുണെ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഇവരെ പൊലീസ് കണ്ടെത്തുന്നത്. ഇന്നു രാവിലെ ഇവരെയും കൊണ്ട് പൊലീസ് പുണെയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.∙ കുട്ടി വീടു വിടുന്നത് രാവിലെ∙ മംഗലാപുരത്ത് ആദ്യ ലൊക്കേഷൻ ‘‘ഏതാണ്ട് മണിക്കൂറുകൾക്കകം ഈ കുട്ടിയുടെ ലൊക്കേഷൻ… ആദ്യം ലൊക്കേഷൻ മംഗലാപുരം ഭാഗത്ത് കിട്ടി. അപ്പോൾത്തന്നെ ആലങ്ങാട് സബ് ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഒരു ടീമിനെ മംഗലാപുരത്തേക്ക് അയച്ചു. ഈ കുട്ടിയും കൂടെയുണ്ടായിരുന്ന അഭിജിത്ത് എന്ന യുവാവും… ഇവരുടെ ഫോണുകൾ രണ്ടും സ്വിച്ച് ഓഫ് ആയിരുന്നു. അപൂർവ സമയങ്ങളിൽ മാത്രമാണ് ഫോൺ സ്വിച്ച് ഓൺ ചെയ്തത്. സ്വിച്ച് ഓൺ ആയിക്കഴിഞ്ഞാൽ അപ്പോൾത്തന്നെ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു’’, ആലുവ റൂറൽ എസ്പി കെ.എസ്.സുദർശൻ പറഞ്ഞു. ഇടയ്ക്ക് ഇരുവരുടേയും ഫോണുകൾ അൽപ്പ സമയം സ്വിച്ച് ഓൺ ആയതോടെയാണ് ഇരുവരും ഒരുമിച്ചുണ്ടാകാമെന്ന സാധ്യതയിലേക്ക് പൊലീസ് എത്തുന്നത്.


Fashion ⏭️

Back to top button