NEWS
മദ്യം നൽകി കൂട്ടബലാത്സംഗം, മൊബൈലിൽ പകർത്തി: ഒരു രാത്രി നീണ്ട തിരച്ചിലിനൊടുവിൽ പ്രതികളെല്ലാം പിടിയിൽ

പേരാമ്പ്ര (കോഴിക്കോട്) ∙ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ പരാതി ലഭിച്ചു മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പേരാമ്പ്ര പൊലീസ്. യുവതിയെ മദ്യവും ലഹരിവസ്തുക്കളും നൽകി പീഡിപ്പിച്ച കേസിലെ പ്രതികളായ വെള്ളിയൂർ വലിയപറമ്പ് ജാസിഫ് (39), കരുവണ്ണൂർ ചമ്പോളി സാക്കിർ ഹുസൈൻ (49), നടുവണ്ണൂർ കളയംകുളത്ത് റജീഷ് (40), നടുവണ്ണൂർ താനിപ്പറ്റ അഭിലാഷ് (46) എന്നിവരെയാണ് പേരാമ്പ്ര പൊലീസ് ഒരു രാത്രി മുഴുവൻ നീണ്ട തിരച്ചിലിനൊടുവിൽ പിടികൂടിയത്.കാപ്പാട്, കോഴിക്കോട്ടെ ആഴ്ചവട്ടം, നടുവണ്ണൂരിനു സമീപത്തെ കരുവണ്ണൂർ എന്നിവിടങ്ങളിൽ നിന്നാണു പ്രതികളെ പിടികൂടിയത്. യുവതിയെ വിവിധയിടങ്ങളിലെ ലോഡ്ജുകളിലും വീടുകളിലും എത്തിച്ചു മദ്യവും ലഹരിയും നൽകിയാണു പ്രതികൾ ചേർന്നു പീഡിപ്പിച്ചത്. കേസിലെ പ്രതിയായ റജീഷ് മുൻപ് കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ടയാളാണ്. കാപ്പ കേസ് നിലനിൽക്കെ സ്വന്തം പിതാവിനെ മർദിച്ചു വാരിയെല്ല് അടിച്ചു പൊട്ടിച്ച കേസിലും ഇയാൾ പ്രതിയാണ്. പ്രതികളിൽ ഒരാളുടെ ബന്ധുവാണു യുവതിയെന്നു പൊലീസ് പറഞ്ഞു.
Fashion ⏭️


