ലോ ആൻഡ് ഓർഡറുമായി സെപ്തം. 4ന് കാക്കിപ്പട ഇറങ്ങും

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ സെപ്തംബർ നാലിന് റിലീസ് ചെയ്യും.റിലീസ് തീയിതി പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ റിലീസ് ചെയ്തു. നേരത്തേ ആഗസ്റ്റ് 24ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. പ്രകാശ് വർമ്മ അവതരിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനും, ജൂനിയേഴ്സായ അഞ്ചു ചെറുപ്പക്കാരും ഉൾപ്പെടുന്ന പോസ്റ്റർ പൊലീസ് സിനിമയെ ഒാർമ്മിപ്പിക്കുന്നു. കൊച്ചി നഗരത്തിന്റെ പശ്ചാത്തിൽ പൂർണമായും പൊലീസ് സ്റ്റോറി, ആക്ഷൻ,മാസ് എ
ന്റർെടയ്നറായി അവതരിപ്പിക്കുന്നു. അഭിരാമിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഋതു ദേവ് അയ്യപ്പൻ ,ഷനൂദ് ഇബ്രാഹിം , ഡോൺ മൈക്കിൾ , സജൽ സുദർശൻ, നിജാദ് ബാബു തോമസ്, ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ് , സുരേഷ് കൃഷ്ണ , ജോയ് മാത്യു , ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആന്റണി ഭീമൻരഘു, നന്ദു.ജെയ്സ് ജോസ്, അസിം ജമാൽ, അജയ് വാസുദേവ് . ശങ്കർ രാമകൃഷ്ണൻ,, നന്ദൻ ഉണ്ണി. അക്ഷയ് രാധാകൃഷ്ണൻ , മോഹൻ ജോസ്, മാധുരി , സാബുമോൻ, ഗുണ്ടു കാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്ണവി,രമാദേവി അംബികാനായർ, എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ളാക്ക് സിനിമയിലെ കാരിക്കാമുറി ഷണ്മുഖൻ എന്ന ജനപ്രിയ കഥാപാത്രമായി മമ്മൂട്ടി എത്തുന്നതാണ് ഹൈലൈറ്റ്. സത്യം സിനിമാസ് ,മഹാ സുബൈർ മൂവി ക്ഷേത്ര എന്നീ ബാനറിൽ പ്രേമചന്ദ്രൻ ഏ. ജി, മഹാ സുബൈർ എന്നിവർ ചേർന്നാണ് നിർമ്മാണം. രചന ഉദയകൃഷ്ണ ,ഛായാഗ്രഹണം – പ്രശാന്ത് രവീന്ദ്രൻ .
പി.ആർ. ഒ എ.എസ്. ദിനേശ്, വാഴൂർ ജോസ്.
Business ⏭️


