NEWS

മാറാക്കെടുതി; 3 ജില്ലകളിൽ റെഡ് അലർട്ട്, ആകെ മരണം 15, ഇന്നും ശക്തമായ മഴയെന്ന് പ്രവചനം


കോട്ടയം ∙ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും രാത്രിയും തോരാമഴ. ജനത്തെ വലച്ച് കെടുതികൾ തുടരുകയാണ്. ഇന്നും ശക്തമായ മഴയുണ്ടാകുമെന്നാണു പ്രവചനം. എല്ലാ ജില്ലകളിലും യെലോ അലർട്ടുണ്ട്. ഇന്നലെ 6 മരണം കൂടിയായതോടെ ആകെ മരണം 15 ആയി. 11 മരണമെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. തിരുവനന്തപുരത്തും കൊല്ലത്തുമായി കടലിൽ വള്ളം മുങ്ങി കാണാതായ 4 മത്സ്യത്തൊഴിലാളികൾക്കുവേണ്ടി തിരച്ചിൽ തുടരുന്നു.273 ദുരിതാശ്വാസ ക്യാംപുകളിലായി 7674 പേരെ പുനരധിവസിപ്പിച്ചെന്നു മന്ത്രി എ.പി.അനിൽകുമാർ പറഞ്ഞു. 30 വീടുകൾ പൂർണമായും 293 വീടുകൾ ഭാഗികമായും തകർന്നു. കഴിഞ്ഞ ദിവസം വെള്ളപ്പൊക്കത്തി‍ൽ മുങ്ങിയ പത്തനംതിട്ട റാന്നി, കോട്ടയത്തെ പാലാ, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ വെള്ളമിറങ്ങിത്തുടങ്ങി. അതേസമയം, അപ്പർകുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു.


Fashion ⏭️

Back to top button