NEWS
ബംഗളൂരു- കണ്ണൂർ സ്പെഷ്യൽ ട്രെയിൻ 20ന്

തിരുവനന്തപുരം: ഓണം പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. 20ന് രാത്രി 10.30ന് ബംഗളൂരൂ കന്റോൺമെന്റ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന എക്സ്പ്രസ് സ്‌പെഷ്യൽ ട്രെയിൻ (06567) 21ന് ഉച്ചയ്ക്ക് 12.50ന് കണ്ണൂരിൽ എത്തിച്ചേരും. അതേദിവസം വൈകിട്ട് 4.10ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 22ന് രാവിലെ 6ന് ബംഗളൂരുവിൽ എത്തും.


