NEWS

ആദ്യം അമ്മയെ പിന്നാലെ പിതാവിനെ; മാതാപിതാക്കളെ കൊല്ലാൻ അജീഷ് കത്തി വാങ്ങിയത് 3 ആഴ്ച മുൻപ്


എഴുകുംവയൽ (ഇടുക്കി) ∙ എഴുകുംവയൽ ഇരട്ടക്കൊലപാതക കേസിൽ മാതാപിതാക്കളെ കൊന്നത് മൂന്നാഴ്ച മുൻപ് വാങ്ങി, കയ്യിൽ കരുതിയ കത്തി ഉപയോഗിച്ചെന്ന് മകനും പ്രതിയുമായ അജീഷ് (26) മൊഴി നൽകി. കട്ടപ്പനയിൽനിന്നു വാങ്ങിയ കത്തി ഉപയോഗിച്ച് ആദ്യം അമ്മയെയും പിന്നാലെ പിതാവിനെയും കൊലപ്പെടുത്തി. എഴുകുംവയൽ നീലാണ്ടൻകവല പാറത്തറയിൽ ആന്റണി (59), ഭാര്യ വത്സമ്മ (55) എന്നിവരാണ് കൊല്ലപ്പെട്ടത്. അജീഷിന്റെ അറസ്റ്റ് നെടുങ്കണ്ടം പൊലീസ് രേഖപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ലഹരിക്കടിമയായ അജീഷിന് ഓൺലൈൻ വായ്പകൾ തിരിച്ചടയ്ക്കാൻ മാതാപിതാക്കൾ പണം നൽകാതിരുന്നതും കുടുംബവഴക്കുമാവാം കൊലപാതകങ്ങൾക്കു കാരണമെന്നാണ് സൂചന. അജീഷ് കുറ്റസമ്മതം നടത്തിയെങ്കിലും പരസ്പരവിരുദ്ധമായ മൊഴി നൽകുന്നതും മൂലം ഇത് പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. 


Fashion ⏭️

Back to top button