നാലുവട്ടം തള്ളിയ കേസ്, പിരിച്ചത് 1.27 കോടി

തിരുവനന്തപുരം: പുനർജനി പദ്ധതിക്കായി മണപ്പാട്ട് ഫൗണ്ടേഷൻ ആരംഭിച്ച ബാങ്ക് അക്കൗണ്ടിൽ 2018 നവംബർ 27മുതൽ 2022 മാർച്ച് എട്ടു വരെ പണമെത്തിയിട്ടുണ്ട്. 1,27,33,545. 24 രൂപ പിരിച്ചെടുത്തെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഒമാൻ എയർവെയ്‌സ് നൽകിയ കോംപ്ലിമെന്ററി ടിക്കറ്റ് ഉപയോഗിച്ചാണ് വി. ഡി. സതീശൻ യു.കെയിലേക്ക് പോയതും തിരികെ വന്നതും.
സർക്കാരും സ്പീക്കറും ഹൈക്കോടതിയും സി.ബി.ഐയും തള്ളിയ കേസാണിത്. അഴിമതി നിരോധന നിയമ പ്രകാരം സതീശനെതിരെ പ്രാഥമിക അന്വേഷണത്തിന് സ്പീക്കറുടെ അനുമതി തേടിയെങ്കിലും രേഖകളില്ലെന്ന്കാട്ടി സ്പീക്കർ ഫയൽ തിരിച്ചയച്ചിരുന്നു. ആഭ്യന്തരവകുപ്പും തെളിവില്ലെന്ന് കാട്ടി ഫയൽ വിജിലൻസിലേക്ക് തിരിച്ചയച്ചിരുന്നു. സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതിയുടെ രണ്ടു ബെഞ്ചുകൾ തള്ളിയിരുന്നു.
സി.ബി.ഐക്ക് വിടാൻ കഴിഞ്ഞ സർക്കാർ തീരുമാനിച്ചത് രാഷ്ട്രീയപ്രേരിതമായാണ്. സതീശൻ നേരിട്ട് ഒരു രൂപയുടെ ഇടപാടും നടത്തിയിട്ടില്ല. ഭരണം മാറിയതിന്റെ പേരിൽ മുഖ്യമന്ത്രിക്കു ക്ലീൻചിറ്റ് നൽകിയതല്ല.”
-രമേശ് ചെന്നിത്തല,
ആഭ്യന്തരമന്ത്രി

