NEWS

90 വർഷം പഴക്കമുള്ള കിണറ്റിനുള്ളിൽ അസ്വാഭാവികത; നാട്ടുകാരുടെ സംശയം തെറ്റിയില്ല, ഉഗ്രവിഷമുള്ള പാമ്പ് വലച്ചത് ഏഴുദിവസം

തിരുവനന്തപുരം ജില്ലയുടെ അതിർത്തിയിൽ പാരിപ്പള്ളിക്ക് സമീപമുള്ള സ്ഥലത്തേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. ഒരു വലിയ പറമ്പ് വൃത്തിയാക്കുന്നതിനിടെ അവിടെയുള്ള കിണറ്റിൽ മൂർഖൻ പാമ്പിനെ കണ്ടുവെന്നാണ് വിളിച്ചയാൾ പറഞ്ഞത്. വിവരമറിഞ്ഞ് നാട്ടുകാരെല്ലാം സ്ഥലത്തെത്തി. വളരെ ആഴമുള്ള കിണറിന് 90 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

സ്ഥലത്തെത്തിയ വാവ സുരേഷ് പാമ്പിനെ കണ്ടു. നല്ല ആഴമുള്ള കിണറാണെങ്കിൽക്കൂടി അതിൽ ഇറങ്ങി പാമ്പിനെ പിടികൂടാൻ വാവ തീരുമാനിച്ചു. കിണറിന്റെ മുക്കാൽ ഭാഗം ഇറങ്ങിയപ്പോഴാണ് താഴേക്കിറങ്ങാൻ തൊടിയില്ലെന്ന് അദ്ദേഹം കണ്ടത്. മാത്രമല്ല, വെള്ളത്തിൽ കിടന്ന മൂർഖൻ ഒരു മാളത്തിനകത്തേക്ക് കയറി. പിന്നെ കിണറ്റിൽ വെള്ളം നിറച്ചും വലയിട്ടും മണിക്കൂറുകൾ നീണ്ട തെരച്ചിൽ നടത്തി. മൂർഖൻ ഇടയ്ക്ക് പുറത്തേക്ക് വരും, വീണ്ടും അകത്തേക്ക് പോകും. ഒടുവിൽ ഏഴാം ദിവസമാണ് മൂർഖൻ പാമ്പിനെ പിടികൂടാനായത്. കാണുക, സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

വാവാ സുരേഷ് പിടികൂടിയ പാമ്പ്

English Summary

Vava Suresh journeyed to Parippally, Thiruvananthapuram, to capture a cobra discovered in a deep, 90-year-old well. The snake retreated into a burrow, complicating capture efforts. After extensive searching for hours, involving filling the well with water and using nets, Suresh successfully apprehended the cobra on the seventh day of the operation.
RELATED TOPICS: KAUMUDY TV, SNAKE MASTER, VAVA SURESH, VIRAL VIDEO, SNAKE CATCHING VIDEO

Read News ⏭️

Back to top button