NEWS

‘13–ാം വയസ്സിൽ ജയിലിൽ കയറിയതാ, 2 കൊലക്കേസുണ്ട്, സ്വന്തം വക്കീലുണ്ടെടാ’: പൊലീസിനോട് പ്രതികൾ


കടയ്ക്കൽ ∙ സ്വന്തം വക്കീലുണ്ടെന്നും ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ കാണിച്ചു തരാമെന്നും പ്രതികളുടെ വെല്ലുവിളി, മോഷണക്കേസിൽ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാർക്കു നേരെ പ്രതികൾ വെല്ലുവിളി ഉയർത്തിയത്. ‘13–ാം വയസ്സിൽ ജയിലിൽ കയറിയതാ. 2 കൊലക്കേസുണ്ട്… സ്വന്തം വക്കീലുണ്ടെടാ’ പിടിയിലായതിനു പിന്നാലെ പ്രതികൾ പൊലീസിനെ വെല്ലുവിളിച്ചുകൊണ്ടു പറഞ്ഞു. ‘കോടതിയിൽ കൊണ്ടു പോ., കൂടിപ്പോയാൽ 14 ദിവസം. അതുമല്ലെങ്കിൽ ഒരു മാസം. തിരിച്ചു വരും, കാണിച്ചു തരാം’ പ്രതികൾ പറഞ്ഞു.കട കുത്തിത്തുറന്നു പണവും മൊബൈൽ ഫോണും കവർന്നു രക്ഷപ്പെടുന്നതിനിടയിൽ പിടികൂടി മോഷ്ടാക്കളാണ് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്. തിരുവനന്തപുരം കല്ലിയൂർ കുറക്കോട്ടുകോണം കുന്നുംപുറത്ത് വീട്ടിൽ യദുകൃഷ്ണൻ (18), ശ്രീകാര്യം ചന്തവിള പുതുവൽ പുത്തൻ വീട്ടിൽ ആദർശ് (20) എന്നിവരെ ആണ് കടയ്ക്കൽ എസ്.ഐ. ജ്യോതിഷ് ചിറവൂരിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ബൈക്കിൽ ആണ് ഇവർ എത്തിയത്. പാങ്ങലുകാട് ജംക്‌ഷനിലെ കട പൊളിച്ചു കയറി മൊബൈൽ ഫോണും പണവും കവർന്നു.


Fashion ⏭️

Back to top button