NEWS
യുവതി ജീവനൊടുക്കി; ഓഫിസിൽ ഒറ്റപ്പെടലെന്ന് പരാതി

നെല്ലിക്കട്ട (കാസർകോട്) ∙ എലിവിഷം അകത്തുചെന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് കലക്ടറേറ്റിലെ എൻഡോസൾഫാൻ സെല്ലിലെ സീനിയർ ക്ലാർക്ക് എ.ആശാലത (42) മരിച്ചു. ഓഫിസിൽ ഒറ്റപ്പെടുന്നുവെന്ന മനോവിഷമത്തിലാണു വിഷം കഴിച്ചതെന്ന് യുവതിയുടെ ബന്ധു പൊലീസിനു മൊഴി നൽകി. എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗവും കലക്ടറേറ്റിലെ അക്ഷര ലൈബ്രറി ഭാരവാഹിയുമാണ്. എസ്റ്റാബ്ലിഷ്മെന്റ് സെക്‌ഷനിലായിരുന്ന ആശാലതയെ 2 മാസം മുൻപാണ് എൻഡോസൾഫാൻ സെല്ലിലേക്ക് മാറ്റിയത്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)
Fashion ⏭️


