NEWS
കരുവാറ്റ കൊലപാതകം: ഗൃഹനാഥനും കുടുംബത്തിനും ആരോടും അടുപ്പമില്ല; പല കാര്യങ്ങളിലും ദുരൂഹത

ആലപ്പുഴ∙ കരുവാറ്റയിൽ കൊല്ലപ്പെട്ട ഗൃഹനാഥനും കുടുംബത്തിനും പരിസരത്തുള്ളവരുമായി കാര്യമായ അടുപ്പമില്ലായിരുന്നുവെന്ന് അയൽവാസികൾ. രണ്ടു വർഷം മുൻപാണ് ഇവർ കൊല്ലത്തു നിന്ന് കരുവാറ്റയിലെത്തി 10 സെന്റ് സ്ഥലം വാങ്ങിയത്. ഈ സ്ഥലമുടമയുടെ തന്നെ വീട്ടിൽ വാടകയ്ക്കു താമസം തുടങ്ങി. 10 സെന്റ് ഭൂമിയിൽ രണ്ടു പെൺമക്കൾക്കായി വീടുകൾ നിർമിക്കുന്നുണ്ടായിരുന്നു. പണിക്കാർക്ക് വെള്ളം കൊടുക്കാനായി വരുമ്പോൾ മാത്രമാണ് ഇദ്ദേഹത്തെ കണ്ടിരുന്നതെന്ന് അയൽവാസി പറഞ്ഞു. ‘മുൻപു ഞങ്ങൾ താമസിച്ചിരുന്ന വീട്ടിലാണ് കൊല്ലപ്പെട്ട വ്യക്തി താമസിച്ചിരുന്നത്. ഞങ്ങൾ ഇതു പുന്നപ്ര സ്വദേശിക്കു വിറ്റു. അദ്ദേഹമാണ് അതിൽ 10 സെന്റ് സ്ഥലം വിൽക്കുകയും വീട് വാടകയ്ക്കു കൊടുക്കുകയും ചെയ്തത്. രണ്ടു വർഷം മുൻപ് ഭാര്യയും മകളും ഭർത്താവും കൊച്ചുമകളുമാണ് ആദ്യം വന്നത്. 6 മാസം മുൻപു വീടു പണി തുടങ്ങിയപ്പോഴാണ് കൊല്ലപ്പെട്ട വ്യക്തി എത്തിയത്. ആർക്കും അയൽവാസികളുമായി അടുപ്പമില്ലായിരുന്നു’’. തന്റെ വാർഡിൽ ഈ കുടുംബവുമായി മാത്രമാണ് പരിചയം ഇല്ലാത്തത് എന്ന് സ്ഥലത്തെ പഞ്ചായത്തംഗവും പറയുന്നു. ‘‘അടുപ്പമുണ്ടാക്കാനുള്ള അവസരങ്ങൾ അവർ മനഃപൂർവം ഒഴിവാക്കി. എന്തെങ്കിലും ആവശ്യത്തിന് വീട്ടിൽ ചെന്നാൽ വാതിൽ പോലും തുറന്നിരുന്നില്ല’’.കൊച്ചുമകൾ പിറന്ന സന്തോഷത്തിലും കരച്ചിലടക്കാനാകാതെ ആലപ്പുഴ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രസവവാർഡിൽ പേരക്കുഞ്ഞിന്റെ വരവും കാത്ത് ഗർഭിണിയായ മകൾക്കു കൂട്ടിരിക്കുകയായിരുന്നു ആ അമ്മ; തൊട്ടപ്പുറത്ത് മോർച്ചറിയിൽ പോസ്റ്റ്മോർട്ടം കാത്തു ചലനമറ്റ ശരീരമായി ഭർത്താവ്. പോസ്റ്റ്മോർട്ടം പൂർത്തിയായപ്പോൾ ഭർത്താവിനെ കാണാൻ പ്രസവവാർഡിൽ നിന്ന് അവർ മോർച്ചറി വരാന്തയിലെത്തി. ഒന്നു നോക്കി, തോർത്തു കൊണ്ടു മുഖംപൊത്തി കരഞ്ഞു. ഒരു കൊച്ചുമകൾ ജനിച്ച വിവരം പറയാനാകാതെ വിങ്ങി.
Fashion ⏭️


