NEWS

പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം: പ്രവാസികൾക്കായി പ്രത്യേക സമാശ്വാസ പാക്കേജ് രൂപീകരിക്കണം : കാന്തപുരം


കോഴിക്കോട് ∙ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം വീണ്ടും ആശങ്ക ഉണ്ടാക്കുമ്പോൾ പ്രവാസി മലയാളികൾ അനുഭവിക്കുന്ന സാമ്പത്തിക- സാമൂഹിക അരക്ഷിതാവസ്ഥ ഗൗരവം ഉളവാക്കുന്നതാണെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ പറഞ്ഞു. പ്രത്യാഘാതങ്ങൾ അടുത്തറിയാനും സമാശ്വാസ- പുനരധിവാസ പദ്ധതികൾ നടപ്പിലാക്കാനും പ്രത്യേക പഠന സമിതിക്കു സർക്കാർ രൂപം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മർകസ് ഗ്ലോബൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവാസി സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തൊഴിൽ, വരുമാന നഷ്ടം, വിലവർധന, സാമ്പത്തിക അസ്ഥിരത, മാനസിക ആരോഗ്യ പ്രശ്‍നങ്ങൾ തുടങ്ങി നിരവധി പ്രതിസന്ധികൾക്ക് നടുവിലാണ് ഗൾഫ് പ്രവാസികൾ. ഈ സാഹചര്യം സൂക്ഷ്‍മമായി വിലയിരുത്താനും നടപടി കാണാനും സർക്കാർ മുന്നോട്ട് വരണം. കേരളത്തെ ഇന്ത്യയിലെ മികച്ച സംസ്ഥാനം ആക്കുന്നതിൽ പ്രവാസികൾക്കും വലിയ പങ്കുണ്ട്.


Source link

Back to top button