HEALTH
‘ഒരു ദിവസം 18 ഗുളികകൾ കഴിച്ചു, ഉറങ്ങിയാൽ ഉണരുമോ എന്ന് ഭയപ്പെട്ടു’-പ്രിൻസ് നരുല

മോഡലും നടനും റിയാലിറ്റി ടിവി താരവുമായ പ്രിൻസ് നരുല തന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ ഘട്ടത്തെക്കുറിച്ച് നടത്തിയ തുറന്നുപറച്ചിൽ ശ്രദ്ധേയമാവുകയാണ്. കടുത്ത ഉത്കണ്ഠ കാരണം ആറു മാസത്തോളം ഉറങ്ങാൻ കഴിഞ്ഞില്ലെന്നും, ഉറങ്ങിയാൽ ഒരിക്കലും ഉണരില്ലെന്ന് ഭയന്നിരുന്നതായും അദ്ദേഹം പറയുന്നു. നേഹ ധൂപിയയും അംഗദ് ബേദിയും നടത്തുന്ന ‘ഡബിൾ ഡേറ്റ്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരിക്കൽ ഉത്കണ്ഠയെയും വിഷാദത്തെയും (anxiety and depression) നിസ്സാരമായി കണ്ടിരുന്നുവെന്ന് പ്രിൻസ് സമ്മതിച്ചു. “ഞാൻ പഞ്ചാബിലെ ഒരു ഗ്രാമത്തിൽ നിന്നാണ് വരുന്നത്. അവിടെ ആളുകൾക്ക് ഉത്കണ്ഠ എന്താണെന്ന് പോലും അറിയില്ലായിരുന്നു. ഉത്കണ്ഠയോ വിഷാദമോ ഉള്ളവരെ കളിയാക്കും, ‘നിങ്ങൾക്ക് എന്തുപറ്റി? പുറത്തുപോയി ജീവിതം ആസ്വദിക്കൂ.’ എന്ന് അവരോട് പറയുമായിരുന്നു, എന്നാൽ ഇന്ന് എല്ലാവരും അറിയണമെന്ന് ഞാനാഗ്രഹിക്കുന്നു. ഇത് യാഥാർത്ഥ്യമാണ്.””എനിക്ക് നെഞ്ചിടിപ്പ് കൂടി, പാനിക് അറ്റാക്കുകളുണ്ടായി. ചിലപ്പോൾ ഞാൻ റോഡിന്റെ നടുവിൽ കാർ നിർത്തി നടന്നു പോകുമായിരുന്നു. കൂട്ടുകാരുമൊത്ത് സിനിമ കാണുമ്പോൾ പെട്ടെന്ന് പുറത്തേക്ക് ഓടിപ്പോകും, എനിക്കത് സഹിക്കാൻ കഴിഞ്ഞില്ല. ആറു മാസത്തോളം രാത്രിയിൽ ഉറങ്ങിയിരുന്നില്ല. രാത്രിയെ തന്നെ ഭയന്നു. ഞാൻ ഉറങ്ങിയാൽ അടുത്ത ദിവസം രാവിലെ ഉണരില്ല എന്നായിരുന്നു ചിന്ത. ജോലി ചെയ്യുന്നത് നിർത്തി, ആളുകളെ കാണുന്നത് നിർത്തി, എല്ലാവരിൽ നിന്നും എന്നെത്തന്നെ മാറ്റിനിർത്തി. മകളോടൊപ്പം പരമാവധി സമയം ചെലവഴിക്കാനാണ് ആഗ്രഹിച്ചത്. സമ്മർദ്ദം എന്റെ കൊളസ്ട്രോൾ കൂട്ടി. എനിക്ക് കരളിനടക്കം മുമ്പ് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത നിരവധി ആരോഗ്യ പ്രശ്നങ്ങളും വന്നു. ഒരു ദിവസം 18 ഗുളികകൾ കഴിക്കുന്ന ഒരു സമയമുണ്ടായിരുന്നു. സങ്കൽപ്പിക്കാൻ കഴിയുന്ന എല്ലാ രോഗങ്ങളും എനിക്കുണ്ടെന്ന് സ്വയം വിശ്വസിച്ചു.”-അദ്ദേഹം പറഞ്ഞു.”ആളുകൾ വിചാരിക്കുന്നത് സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാകുമ്പോഴോ ബന്ധം തകരുമ്പോഴോ ആണ് ഉത്കണ്ഠ വരുന്നതെന്നാണ്. എന്റെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല. ഞാൻ സാമ്പത്തികമായി സുരക്ഷിതനായിരുന്നു, എന്റെ ബന്ധം ശക്തമായിരുന്നു. എല്ലാം ശരിയായിരുന്നും ഞാൻ എന്തിലാണ് കുടുങ്ങിയിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.”20 കിലോയോളം ഭാരം കുറഞ്ഞ് നിറമൊക്കെ മാറിയ അവസ്ഥയിലായിരുന്നു അദ്ദേഹമെന്ന് യുവിക പറഞ്ഞു. “ഇത് വളരെ ബുദ്ധിമുട്ടായിരുന്നു. ഞാൻ അദ്ദേഹത്തെയും, ഞങ്ങളുടെ കുഞ്ഞിനെയും, വീടും മറ്റെല്ലാ കാര്യങ്ങളും ശ്രദ്ധിക്കണമായിരുന്നു. എന്നെ വഴികാട്ടാൻ ഞാൻ ആളുകളോട് യാചിച്ചിട്ടുണ്ട്. അദ്ദേഹത്തിന് അതറിയില്ലായിരുന്നു, കാരണം അദ്ദേഹം സ്വയം യുദ്ധത്തിലായിരുന്നു.”-യുവിക പറഞ്ഞു.ഉത്കണ്ഠ തിരികെ വരുമ്പോഴെല്ലാം സംഗീതം തന്റെ ഏറ്റവും വലിയ ആശ്വാസമായെന്ന് പ്രിൻസി പറഞ്ഞു. ഇതിനിടെ, തങ്ങൾ വേർപിരിയലിനെക്കുറിച്ച് സംസാരിച്ചിരുന്നെങ്കിലും പരസ്പരം അതിയായി സ്നേഹിക്കുകയായിരുന്നെന്നും ഇരുവരും വ്യക്തമാക്കി.
Source link


