NEWS

സമരപ്പന്തൽ വീണ്ടുമുയർന്നു: വീര്യം ചോരാതെ സിജെപി; പ്രക്ഷോഭം ചവിട്ടിയരച്ചിട്ടും പറന്നുപൊങ്ങി…


ന്യൂഡൽഹി ∙ പാർലമെന്റ് മാർച്ചിനിടെയുണ്ടായ പൊലീസ് അടിച്ചമർത്തലിനു ശേഷവും വീര്യം ചേരാതെ ‘പാറ്റാപ്പട’ ജന്തർ മന്തറിൽ തുടരുന്നു. പ്രക്ഷോഭം തുടരുമെങ്കിലും കൂടുതൽ യുവാക്കൾക്കു പരുക്കേൽക്കുന്നത് ഒഴിവാക്കാൻ പാർലമെന്റ് മാർച്ച് വേണ്ടെന്നുവയ്ക്കുന്നതായി സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ പറഞ്ഞു. കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ ചർച്ചയ്ക്കു വിളിച്ച് വെറുതേ സമയം പാഴാക്കിയെന്നും ദിപ്കെ ആരോപിച്ചു.മാർച്ചിനിടെ കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രി എട്ടിനു സിജെപി ഡൽഹി പൊലീസ് ആസ്ഥാനത്തു ധർണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, എല്ലാവരെയും അതിനു മുൻപ് പൊലീസ് വിട്ടയച്ചതോടെ ധർണ റദ്ദാക്കി.പാർലമെന്റ് മാർച്ചുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് 4 എഫ്ഐആർ റജിസ്റ്റർ ചെയ്തു. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കേന്ദ്രമന്ത്രി ജെ.പി.നഡ്ഡ എന്നിവർ സന്ദർശിച്ചു.


Fashion ⏭️

Back to top button