NEWS

എരിതീയിൽ എണ്ണയിട്ട് തുർക്കി; 6 ആവശ്യം വച്ച് ഇറാൻ, മുജ്തബയ്ക്ക് പകരക്കാരൻ ആര്? ട്രംപിനെ ചൊടിപ്പിച്ച് ‘മിസൈൽ ക്ഷാമം’


ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന പ്രതീക്ഷകൾക്കുമേൽ പുതിയ പൂട്ടിട്ട് ഇറാൻ. ഹോർമുസ് തുറക്കണമെങ്കിൽ യുഎസ് 6 ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ഇറാന്റെ ഉന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറി മുഹമ്മദ് ബഖർ സോൽഖാദ്ർ ആവശ്യപ്പെട്ടു. ഭീഷണിയുടെ മുനയിൽ നിർത്തി ഇറാനെ സമ്മർദത്തിലാക്കാൻ വരേണ്ടെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം 6 ആവശ്യങ്ങളുമായി രംഗത്തുവന്നത്.ഇതാണ് ആ 6 കാര്യങ്ങൾഹോർമുസിൽ കപ്പലുകളുടെ സഞ്ചാരത്തെ നിലവിലെ പ്രതിസന്ധി വീണ്ടും സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിലായി 30ഓളം കപ്പലുകൾക്കേ ഹോർമുസ് കടന്നുപോകാനായുള്ളൂ. ചെങ്കടലിൽ ഹൂതികളും ഹോർമുസിൽ ഇറാനും കപ്പലുകൾക്കുനേരെ ആക്രമണം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.


Fashion ⏭️

Back to top button