NEWS
ഇന്നോ നാളയോ കരാറൊപ്പിടുമെന്ന് യുഎസ്; ഒമാൻ–ഇറാൻ ചർച്ചയിൽ ശുഭപ്രതീക്ഷ: മധ്യസ്ഥതയ്ക്ക് വീണ്ടും ഖത്തറും പാക്കിസ്ഥാനും

വാഷിങ്ടൻ/ ടെഹ്റാൻ ∙ ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് യുഎസും ഇറാനും ഇന്നത്തോടെ കരാറിലെത്തിയേക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. ഇതോടെ എണ്ണ വിലയിൽ സ്ഥിരതയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇറാൻകാരുമായി ഞങ്ങൾ സംസാരിക്കുകയാണ്. ഹോർമുസ് തുറക്കുന്നതു സംബന്ധിച്ച് ഇന്നോ നാളെയോ കരാറിൽ ഒപ്പിടാനാകുമെന്നാണ് കരുതുന്നത്.’–സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ ബെസെന്റ് പറഞ്ഞു.അതേസമയം, ഹോർമുസ് കടലിടുക്കിൽ അകത്തേക്കുള്ള പാതയിൽ ഇറാനു സമ്പൂർണ നിയന്ത്രണവും പുറത്തേക്കുള്ള പാതയിൽ ഒമാനു ഭാഗിക നിയന്ത്രണവും നൽകുന്ന ധാരണയ്ക്ക് ഇറാൻ–ഒമാൻ ചർച്ച തുടരുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബാഘയി പറഞ്ഞു. ഒമാനുമായി ധാരണയായാൽ ഹോർമുസ് തുറക്കാമെന്ന നിലപാടിലാണ് ഇറാൻ. ഹോർമുസിനുമേൽ തുല്യനിയന്ത്രണം മുന്നോട്ടുവയ്ക്കുന്ന ഒമാൻ പദ്ധതി നേരത്തേ ഇറാൻ തള്ളിയിരുന്നു.
Fashion ⏭️


