NEWS

യുദ്ധഭീതിയിൽ പശ്ചിമേഷ്യ; ടെലികോം ജീവനക്കാരൻ കൊല്ലപ്പെട്ടു, ഇറാനിൽ വ്യോമാക്രമണം ശക്തം


ടെഹ്റാൻ ∙ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധപ്രതീതി ഉണർത്തി ഇറാനും അമേരിക്കയും തമ്മിലുള്ള സായുധ സംഘർഷം രൂക്ഷമാകുന്നു. ഗൾഫ് മേഖലയിലുള്ള ഇറാന്റെ തെക്കൻ പ്രവിശ്യയായ ഹോർമോസ്ഗാനിൽ ഉണ്ടായ ആക്രമണത്തിൽ ഒരു ടെലികോം ജീവനക്കാരൻ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മേഖലയിൽ യുഎസ്-ഇറാൻ ശത്രുതയും വ്യോമാക്രമണങ്ങളും വീണ്ടും ആരംഭിച്ച പശ്ചാത്തലത്തിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.ഇറാനിലെ പ്രമുഖ മൊബൈൽ സേവന ദാതാക്കളായ മൊബൈൽ കമ്മ്യൂണിക്കേഷൻസ് കമ്പനി ഓഫ് ഇറാൻ ജീവനക്കാരനാണ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് സഹപ്രവർത്തകർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. തങ്ങളുടെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിനിടയിലാണ് ജീവനക്കാരൻ കൊല്ലപ്പെട്ടത്. അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം പൂർണമായും തകരുകയും സൈനികമായ ഏറ്റുമുട്ടലുകൾ പുനരാരംഭിക്കുകയും ചെയ്ത ഘട്ടത്തിലാണ് തന്ത്രപ്രധാനമായ ഗൾഫ് മേഖലയിൽ ആക്രമണം നടന്നത്. കമ്യൂണിക്കേഷൻ ശൃംഖലകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് സൂചന. മേഖലയിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.


Source link

Back to top button