NEWS
ട്രംപിനെ തിരിച്ചുവിരട്ടി ഇറാൻ; ‘കണ്ണിനു പകരം കണ്ണ്’, ഇന്ത്യയ്ക്കും ഇടിത്തീയായി എണ്ണവില 100ലേക്ക്, വീണ്ടും മടങ്ങി ഇന്ത്യയിലേക്കുള്ള സൗദിക്കപ്പൽ

യുദ്ധം അവസാനിപ്പിക്കാനായി 10 ദിവസത്തെ വെടിനിർത്തൽ ശുപാർശ മധ്യസ്ഥരായ പാക്കിസ്ഥാൻ കൈമാറിയിട്ടും അടങ്ങാതെ ഇറാനും യുഎസും. ഇറാനിലെ ബുഷെഹറിലും ടെഹ്റാനിലും തുടർച്ചയായ 12-ാം രാത്രിയും യുഎസ് ആക്രമണം നടത്തി. ബഹ്റൈനിലും സൗദി അറേബ്യയിലും വ്യോമാക്രമണ സൈറനുകൾ മുഴങ്ങിയെങ്കിലും ആക്രമണമുണ്ടായില്ല. ജോർദാനിലെ യുഎസ് സൈനിക താവളത്തിനുനേരെ മിസൈൽ ആക്രമണങ്ങളുണ്ടായി.യുദ്ധം നിർത്താനുള്ള ചർച്ചകൾക്ക് യുഎസ് ഒരുക്കമാണെന്നും എന്നാൽ ഇറാൻ ഇക്കാര്യം ഗൗരവത്തിലെടുക്കുന്നില്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. കപ്പലുകളെ ഇറാൻ ആക്രമിച്ചാൽ ഇറാനിലെ പാലങ്ങളും വൈദ്യുതി പ്ലാന്റുകളും ബോംബിട്ട് തരിപ്പണമാക്കുമെന്ന് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകി. ചെങ്കടലിൽ ഇറാന്റെ പിന്തുണയുള്ള യെമനി ഹൂതികൾ കപ്പലുകൾ ഉപരോധിച്ച് തുടങ്ങി. ഇന്ത്യയിലേക്കും ചൈനയിലേക്കും പുറപ്പെട്ട സൗദിയുടെ 4 എണ്ണക്കപ്പലുകൾ ഇതോടെ സൗദിയിലേക്കുതന്നെ തിരികെപ്പോയി.തീയായി എണ്ണ, ബ്രെന്റ് 100ന് അരികെ
Fashion ⏭️


