NEWS

സൈബർ കുറ്റവാളികൾ ആയുധമാക്കുമോ? കേന്ദ്രം ഇടപെട്ടു, വാട്സാപ്പിലെ പുതിയ മാറ്റം ഇന്ത്യയിൽ മെറ്റ നിർത്തിവച്ചു


ന്യൂഡൽഹി ∙ ഉപയോക്താക്കൾക്ക് സുരക്ഷ വർധിപ്പിക്കാനായി മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സാപ് കൊണ്ടുവരാൻ ഉദ്ദേശിച്ച മാറ്റം ഇന്ത്യയിൽ ഉടനുണ്ടാവില്ല. മറ്റുള്ളവരുമായി ചാറ്റ് ചെയ്യാൻ സ്വന്തം ഫോൺ നമ്പർ കൈമാറാതെ ഓരോരുത്തർക്കും അവരുടേതായ ‘യൂസർനെയിം’ ഉപയോഗിക്കാനുള്ള മെറ്റയുടെ പദ്ധതിക്കാണ് കേന്ദ്രം ചെക്ക് വച്ചത്. പുതുതായി കൊണ്ടുവരാൻ മെറ്റ ഉദ്ദേശിക്കുന്ന മാറ്റത്തെ കുറിച്ച് മൂന്നു ദിവസത്തിനുള്ളിൽ വ്യക്തമായ വിശദീകരണം നൽകാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ തീർപ്പാകുന്നതു വരെ ഇന്ത്യയിൽ പുതിയ ഫീച്ചർ പുറത്തിറക്കാൻ കഴിയില്ലെന്നും സർക്കാർ മെറ്റയെ അറിയിച്ചിട്ടുണ്ട്.പുതിയ മാറ്റം രാജ്യത്ത് ആൾമാറാട്ടം നടത്താൻ സൈബർ കുറ്റവാളികൾ ഉപയോഗിക്കുമോ എന്ന സംശയമാണ് കേന്ദ്രത്തെ കടുത്ത നടപടി സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. സൈബർ കുറ്റകൃത്യങ്ങളിലും സാമ്പത്തിക തട്ടിപ്പുകളിലും ഉൾപ്പെടുന്ന വ്യക്തികളെ കണ്ടെത്താനും പുതിയ രീതി തടസ്സമാകുമോ എന്നും പരിശോധിക്കേണ്ടിവരും.


Source link

Back to top button