NEWS

ഇടുക്കിയിൽ വ്യാപക നാശനഷ്ടം, ഉരുൾപൊട്ടൽ; പൊലീസ് ജീപ്പിന് മുകളിൽ മണ്ണിടിഞ്ഞുവീണു


തൊടുപുഴ ∙ ഇടുക്കിയിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ജില്ലയിൽ ഇന്ന് (ഓഗസ്റ്റ് 1, ശനി) റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കുടയത്തൂർ അടൂർ മലയിലുണ്ടായ ഉരുൾപൊട്ടലിൽ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതി മരിച്ചു. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) മരിച്ചു. ഉപ്പുതറയിൽ പൊലീസ് ജീപ്പിന് മുകളിൽ മണ്ണിടിഞ്ഞുവീണു. പൊലീസുകാർ വാഹനം നിർത്തി ഇറങ്ങിയതിനാൽ ആർക്കും പരുക്കില്ല. ഇടുക്കി ഏലപ്പാറ ചെമ്മണ്ണ് ഭാഗത്ത്‌ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണു. കോട്ടയം ഈരാറ്റുപേട്ട– വാഗമണ്ണിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതതടസ്സവും ഉണ്ടായി. തൊടുപുഴ റോഡിലും ടൗണിലും വെള്ളക്കെട്ടുണ്ടായി.


Fashion ⏭️

Back to top button