NEWS
‘മുടിയിൽ പിടിച്ചുവലിച്ചു, കഴുത്തുഞെരിച്ചു’; കോടതി വളപ്പിൽ ഭാര്യയെ തല്ലിച്ചതച്ച് ഭർത്താവ്, പിന്നാലെ കൂട്ടയടി– വിഡിയോ

ലക്നൗ∙ കേസ് വാദം കേൾക്കാനായി കുടുംബകോടതിയിലെത്തിയ ഭാര്യയെ ഭർത്താവ് മർദിച്ചതായി പരാതി. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം. വാദം കേൾക്കാനെത്തിയ ഭാര്യയെ കോടതി വളപ്പിൽ വച്ചാണ് ഭർത്താവ് ആക്രമിച്ചത്. തർക്കത്തിൽ കുടുംബക്കാരും മറ്റും ചേർന്നതോടെ കോടതിവളപ്പ് സംഘര്‍ഷഭരിതമായി. ഇരുകൂട്ടരും പരസ്പരം അടികൂടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവത്തിൽ ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. സെപ്റ്റംബർ 24-ന് മഹാരാജ്ഗഞ്ച് കുടുംബ കോടതിയിലാണ് സംഭവം നടന്നത്. സമർധിര സ്വദേശിനിയായ പ്രിയ ത്രിപാഠിയും കൊയിലാദട് സ്വദേശിയായ മനീഷ് കുമാർ മിശ്രയും ഒരു ജീവനാംശ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തിയതായിരുന്നു. (Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Benarasiyaa എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്)
Fashion ⏭️




