NEWS
വിഡിയോ സന്ദേശത്തിലൂടെ ആക്രമണ വിവരം പുറത്തുവിട്ടു; ചെങ്കടലിൽ ലക്ഷ്യമിട്ടത് എണ്ണക്കപ്പൽ

റിയാദ് ∙ ചെങ്കടലിൽ സൗദി അറേബ്യൻ എണ്ണക്കപ്പലിന് നേരെ ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതർ. സൗദി തീര നഗരമായ യാൻബുവിന് സമീപം വച്ച് ‘വഫ’ എന്ന എണ്ണക്കപ്പലിന് നേരെ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചതായാണ് അവകാശവാദം.ഹൂതി സൈനിക വക്താവ് യഹ്യ സരീ വിഡിയോ സന്ദേശത്തിലൂടെയാണ് ആക്രമണ വിവരം പുറത്തുവിട്ടത്. സൗദി അറേബ്യയ്ക്ക് എതിരേ ജൂലൈ 22 മുതൽ കടൽ മാർഗം ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം ലക്ഷ്യമിടുന്ന എട്ടാമത്തെ കപ്പലാണിതെന്ന് വക്താവ് അവകാശപ്പെട്ടു. സംഭവത്തിൽ കപ്പലിനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Fashion ⏭️


