NEWS

ആലപ്പുഴയിലും അവധി; സംസ്ഥാനത്ത് 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി


തിരുവനന്തപുരം∙ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കഴിഞ്ഞ ദിവസം ജില്ലയിലെ രണ്ട് താലൂക്കുകൾക്ക് മാത്രമായി തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് ജില്ല മുഴുവൻ അവധി പ്രഖ്യാപിച്ചത്.രാവിലെ 6 മണിയോടെയാണ് ഉത്തരവ് പുറത്തുവന്നത്.സംസ്ഥാനത്തെ 11 ജില്ലകൾക്ക് ഇന്നലെ രാത്രി തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, എറണാകുളം ജില്ലകളിൽ ഇന്ന് അവധിയാണ്.  


Fashion ⏭️

Back to top button