NEWS
കൊലക്കേസിൽ ഒന്നാംപ്രതി; ജയിലിൽ കഴിയുന്ന ഡിവൈഎഫ്ഐ നേതാവ് ബാലസംഘം കൺവീനർ

കണ്ണൂർ ∙ പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന, കൊലക്കേസിൽ ഒന്നാംപ്രതിയായ ഡിവൈഎഫ്ഐ നേതാവിനെ ബാലസംഘം കൺവീനറായി നിയമിച്ചു. ജയിലിൽ കഴിയുന്ന ടി.സി.വി.നന്ദകുമാറിനെയാണ് പയ്യന്നൂർ വെള്ളൂർ ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ കൺവീനറാക്കിയത്.പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ജയിലിൽ കഴിയുന്ന നന്ദകുമാർ ബിജെപി പ്രവർത്തകൻ സി.കെ.രാമചന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ്. നേരത്തേ, ജയിലിലായിരിക്കെ നന്ദകുമാറിനെ ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് ട്രഷററാക്കിയിരുന്നു.
Fashion ⏭️


