NEWS
സ്വർണവിലയിൽ വൻ ഇടിവ്; പലിശപ്പേടി കടുക്കുന്നു; എരിതീയായി ‘എണ്ണയും’, സ്വർണം കൂടുതൽ താഴേക്ക്

സ്വർണവില ഇന്നുച്ചയ്ക്ക് നേരിട്ടത് വൻ ഇടിവ്. ഗ്രാമിന് 170 രൂപ കുറഞ്ഞ് 14,215 രൂപയായി. പവൻവില 1360 രൂപ താഴ്ന്ന് 1,13,720 രൂപയും. രാജ്യാന്തര വില കനത്ത ഇടിവ് നേരിടുന്നതാണ് കേരളത്തിലും വില കുറയാൻ ഇടയാക്കിയത്. കേരളത്തിൽ ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് ഉച്ചയ്ക്ക് 135 രൂപ കുറഞ്ഞ് 11,680 രൂപയായിട്ടുണ്ട്. വെള്ളിവില ഉച്ചയ്ക്കു മാറിയില്ല; ഗ്രാമിന് 250 രൂപ. രാജ്യാന്തര സ്വർണവില ഔൺസിന് 59.67 ഡോളർ താഴ്ന്ന് 4370.52 ഡോളറിലാണ് ഇപ്പോഴുള്ളത്. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കൂടാനുള്ള സാധ്യതകൾ ഡോളറിനെയും യുഎസ് സർക്കാരിന്റെ ബോണ്ട് യീൽഡിനെയും ശക്തിപ്പെടുത്തുന്നതാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്. ഇതിന് പുറമേ, പശ്ചിമേഷ്യയിലെ അശാന്തിമൂലം ക്രൂഡോയിൽ വില (ബ്രെന്റ്) വീണ്ടും 92 ഡോളറിന് മുകളിലെത്തിയതും സ്വർണവില ഇടിവിന് വഴിവച്ചു.
Fashion ⏭️


