NEWS

സ്വർണപ്പണയ സ്ഥാപനത്തിലെ ജീവനക്കാരികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒരാൾ മരിച്ചു


തിരുവനന്തപുരം∙ തിരുവനന്തപുരത്ത് സ്വകാര്യ സ്വർണപ്പണയ ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കി. വെങ്ങാനൂർ സ്വദേശി അഞ്ജുവാണ് മരിച്ചത്. ആത്മഹത്യയ്ക്കു ശ്രമിച്ച മറ്റൊരു യുവതി ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.വെങ്ങാനൂരിലെ സ്വർണപ്പണയ സ്ഥാപനത്തിലെ പണയ ഉരുപ്പടി തിരിമറി വിഷയത്തെത്തുടർന്നാണ് ആത്മഹത്യയെന്നാണ് ലഭിക്കുന്ന വിവരം. ജൂൺ 30ന് അഞ്ജുവും സഹപ്രവർത്തകയും വിഷം കഴിക്കുകയായിരുന്നു.  


Source link

Back to top button