പിഎം ശ്രീയും എസ്എസ്കെയും കൂട്ടിക്കുഴയ്ക്കരുത്; 1500 കോടി വേഗം കിട്ടണമെന്ന് കേരളം

എന്‍ ഷംസുദ്ദീന്
ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള 1,500 കോടിയോളം രൂപ വേഗത്തില്‍ ലഭ്യമാക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്. ന്യൂഡല്‍ഹിയില്‍ വെച്ച് നടന്ന സംസ്ഥാന വിദ്യാഭ്യാസമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എസ്.കെ പദ്ധതി ഇനത്തിലാണ് ഈ തുക ലഭിക്കാനുള്ളത്. അത് പി.എം ശ്രീ പദ്ധതിയുമായി കൂട്ടികുഴക്കരുതെന്ന് കേന്ദ്ര മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
ഈ തുക സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ പദ്ധതികള്‍ക്ക് വേണ്ടി ഉപയോഗിക്കാനുള്ളതാണ്. കോപ്പറേറ്റീവ് ഫെഡലിറസത്തില്‍ രാജ്യത്തെ മറ്റു സംസ്ഥാനത്തെ വിദ്യാര്‍ത്ഥിക്ക് ലഭിക്കേണ്ട എല്ലാ പരിഗണനയും കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കേണ്ടതുണ്ട്. അതിനായി കേന്ദ്രസര്‍ക്കാര്‍ സഹായം തടസമില്ലാതെ ലഭ്യമാക്കണമെന്നും അദ്ദേഹം കേന്ദ്രമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
പി.എം പോഷന്‍ പദ്ധതിയില്‍ കേരളം സഹകരിക്കാമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി കേന്ദ്രത്തെ അറിയിച്ചു. നിലവില്‍ എട്ടാം ക്ലാസ് വരെയുള്ള പദ്ധതി പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് കൂടെ ലഭ്യമാക്കണമെന്നും, പദ്ധതിയില്‍ പ്രഭാത ഭക്ഷണം കൂടെ ലഭ്യമക്കാന്‍ കേരളവും തയ്യാറാണെന്നും മന്ത്രി യോഗത്തെ അറിയിച്ചു.


