NEWS
ഫുട്ബോൾ കളിക്കിടെ ദേഹാസ്വാസ്ഥ്യം; റഫറി കുഴഞ്ഞുവീണു മരിച്ചു

കുമ്പള (കാസർകോട്)∙ ഫുട്ബോൾ കളിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ഉളുവാർ ബദ്രിയ മൻസിലിലെ അബ്ദുല്ലയുടെയും ഖദീജയുടെയും മകൻ ഹസ്സൻ ഉളുവാർ (46)ആണ് മരിച്ചത്. ഇന്നു വൈകുന്നേരം 6 മണിക്ക് ഫുട്‌ബോൾ കളിയിൽ റഫറിയിങ് നടത്തുമ്പോൾ തല കറങ്ങുന്നതുപോലെ തോന്നുകയും പെട്ടെന്ന് കുമ്പള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അവിടെവച്ചാണ് മരണം സംഭവിച്ചത്. ഭാര്യ: സമീറ. മകൾ: ഖദീജ അൻഫാ.
Fashion ⏭️


