NEWS
ഡാബർ ഇന്ത്യയുടെ ‘100%’ അവകാശവാദമുള്ള വെളിച്ചെണ്ണ, തേൻ, നെയ്യ് വിൽപന വിലക്കി ഭക്ഷ്യ സുരക്ഷാ അതോറിറ്റി; ഇടിഞ്ഞ് ഓഹരിവില

രാജ്യത്തെ മുൻനിര എഫ്എംസിജി കമ്പനിയായ ഡാബർ ഇന്ത്യയുടെ ചില ഉൽപന്നങ്ങളുടെ വിൽപന വിലക്കി ഭക്ഷ്യ സുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ). 100% നാച്ചുറൽ, 100% ശുദ്ധം, 100% പ്യൂരിറ്റി ഗ്രാന്റഡ്, 100% ഓർഗാനിക്, 100% കരിക്കിൻ വെള്ളം തുടങ്ങിയ അവകാശവാദങ്ങളുള്ള ഉൽപന്നങ്ങളുടെ വിൽപനയാണ് വിലക്കിയത്. ഇതിൽ തേൻ, പശുവിൻ നെയ്യ്, വിനാഗിരി, വെളിച്ചെണ്ണ, കരിക്കിൻ വെള്ളം, തേങ്ങാപ്പാൽ, എള്ളെണ്ണ തുടങ്ങിയവ ഉൾപ്പെടുന്നു. അവകാശവാദം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കിയാണ് നടപടി.ഡാബർ ഹിമാലയൻ ഓർഗാനിക് ആപ്പിൾ സൈഡർ വിനാഗരി, ഡാബർ ഓർഗാനിക് ഹണി എന്നിവയിൽ അനുമതിയില്ലാതെ ‘ജൈവിക് ഭാരത് ലോഗോ’ ഉപയോഗിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. ഡാബർ ഹോംമെയ്ഡ് കോക്കനട്ട് മിൽക്ക് ഉൽപന്നത്തിൽ ‘100% ശുദ്ധം’ എന്ന് ഡാബർ ഉപയോഗിച്ചതും 2018ലെ എഫ്എസ്എസ് (അഡ്വർടൈസിങ് ആൻഡ് ക്ലെയിംസ്) ചട്ടത്തിന്റെ ലംഘനമാണെന്ന് അതോറിറ്റി പറയുന്നു.
Fashion ⏭️


