NEWS
‘ഫ്രഷ്കട്ട് പ്ലാന്റ് തുറന്നു പ്രവർത്തിപ്പിക്കാൻ പൊലീസ് സംരക്ഷണം നൽകണം’; സ്റ്റേ നീട്ടി ഹൈക്കോടതി

കൊച്ചി / കോഴിക്കോട് ∙ താമരശ്ശേരി അമ്പായത്തോട്ടിൽ പ്രവർത്തിക്കുന്ന ഫ്രഷ്കട്ട് ഓർഗാനിക് പ്രോഡക്ട് കോഴിയറവു മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ ക്ലോഷർ ഓർഡറിനെതിരെ നൽകിയ സ്റ്റേ ഹൈക്കോടതി നീട്ടി. ഈ മാസം 20 വരെയാണ് അടച്ചുപൂട്ടൽ ഉത്തരവിന് എതിരായി നൽകിയ സ്റ്റേ കോടതി നീട്ടിയത്. ഇതോടെ ഈ മാസം 20 വരെ കമ്പനി പ്രവർത്തിപ്പിക്കാനുള്ള സാഹചര്യം ഒരുങ്ങി.പ്ലാന്റ് തുറന്നു പ്രവർത്തിപ്പിക്കാൻ ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. ജില്ലാ കലക്ടറുടെയും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധന റിപ്പോർട്ട് സർക്കാർ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി. സ്ഥാപനം പ്രവർത്തിക്കാത്തതിനാൽ പരിശോധനയിൽ കാര്യമായ മലിനീകരണ പ്രശ്നങ്ങൾ കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്ലാന്റിൽ നിന്ന് അറവുമാലിന്യം സമീപത്തെ പുഴയിൽ ഒഴുക്കിയതിനു തെളിവില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
Fashion ⏭️


