NEWS
കൊച്ചിയിൽ ഫ്ലാറ്റിന്റെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു; പ്രദേശത്ത് കനത്ത പുക

കൊച്ചി ∙ മറൈൻഡ്രൈവിലെ സമുദ്ര ദർശൻ അപ്പാർട്മെന്റിലെ ബേസ്മെന്റ് പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് അപകടം. തീ പിടിച്ചതിനെത്തുടർന്ന് കാർ കത്തി നശിച്ചു. അപകടത്തെ തുടർന്ന് അപ്പാർട്മെന്റിന്റെ ഉൾഭാഗം മുഴുവൻ കനത്ത പുക മൂടി. അപകടമറിഞ്ഞ് ഗാന്ധിനഗർ, ക്ലബ് റോഡ് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി തീയണച്ചു.അപകടത്തെ തുടർന്ന്, ബേസ്മെന്റിലും കെട്ടിടത്തിനുള്ളിലും കെട്ടിനിൽക്കുന്ന കനത്ത പുക നീക്കം ചെയ്യുന്നതിന് ഫയർഫോഴ്സ് സംഘം പ്രത്യേക ബ്ലോവറുകൾ ഉപയോഗിക്കുന്നുണ്ട്. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പുക പൂർണമായി നീക്കം ചെയ്താൽ മാത്രമേ മറ്റെന്തെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമാകൂ. കാറിന് തീ പിടിക്കാനുള്ള കാരണം എന്താണെന്നും പരിശോധിക്കുന്നുണ്ട്. 2006 മോഡൽ കാറിനാണ് തീപിടിച്ചത്.
Fashion ⏭️


