NEWS

മഴ കുറയാനും ചൂട് കൂടാനും സാധ്യത; എൽനിനോ, ഐഒഡി വലയിൽ സംസ്ഥാനം


തിരുവനന്തപുരം ∙ രണ്ടു മുഖ്യ ശക്തികളാണ് കേരളത്തിന്റെ കാലാവസ്ഥയെ ഇക്കൊല്ലം സ്വാധീനിക്കുക; പസിഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസവും ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്ത്യൻ ഓഷ്യൻ ഡൈപോളും (ഐഒഡി). പസിഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്തു രൂപപ്പെട്ട എൽനിനോ കേരളത്തിൽ പെയ്യേണ്ട മൺസൂൺ മഴയെ ബാധിച്ചു. ഇന്ത്യയിലെ മൺസൂൺ കാറ്റുകളെ ദുർബലപ്പെടുത്തി, മഴ കുറയാനും താപനില ഉയരാനും വരണ്ട കാലാവസ്ഥ നീണ്ടുനിൽക്കാനുമുള്ള സാധ്യത വർധിപ്പിക്കുന്നതാണ് എൽ നിനോ. ഐഒഡി അതിന്റെ സ്വാധീനം ഇതുവരെ കാര്യമായി പ്രതിഫലിപ്പിച്ചിട്ടില്ല.എൽ–നിനോ പസിഫിക് സമുദ്രത്തിന്റെ മധ്യ, കിഴക്കൻ ഭാഗങ്ങളിലെ ഉപരിതലം സാധാരണയിലും കൂടുതൽ ചൂടുപിടിക്കുന്ന സ്വാഭാവിക കാലാവസ്ഥാ പ്രതിഭാസം. ഇന്ത്യയിൽനിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെയാണ് ഇത് രൂപംകൊള്ളുന്നതെങ്കിലും ലോകമെമ്പാടുമുള്ള കാലാവസ്ഥാ ക്രമത്തെ സ്വാധീനിക്കാൻ ഇതിനാകും.


Fashion ⏭️

Back to top button