NEWS
ഇ20 വെട്ടിലാക്കുക 34 കോടി വാഹനങ്ങളെ; നടത്തിയത് ഒരുലക്ഷം കോടിയുടെ നിക്ഷേപം, ഏത് പെട്രോൾ വേണമെന്ന് തിരഞ്ഞെടുക്കാനും പറ്റില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി ∙ ഇ20 ഇന്ധനം വെട്ടിലാക്കുന്നത് രാജ്യത്തെ 34,23,22,719 വാഹന ഉടമകളെ. ഇ20 പെട്രോൾ വാഹനങ്ങളുടെ ഇന്ധനക്ഷമത കുറയ്ക്കുന്നതിനൊപ്പം എൻജിനുകളെയും തകരാറിലാക്കുമെന്ന് കേന്ദ്രസർക്കാർ പരോക്ഷമായി സമ്മതിച്ചതോടെ 34 കോടിയിലധികം സാധാരണ പെട്രോൾ വാഹന ഉടമകളാണ് വെട്ടിലായത്. ഇ20 ഇന്ധനയോജ്യമായ വാഹനങ്ങൾ നിർബന്ധമാക്കിയ 2023 ഏപ്രിലിന് മുൻപും ശേഷവും രാജ്യത്ത് റജിസ്റ്റർ ചെയ്യപ്പെട്ട സാധാരണ പെട്രോൾ വാഹനങ്ങളുടെ എണ്ണമാണിത്. ഈ വർഷം മാത്രം 43,12,170 സാധാരണ പെട്രോൾ വാഹനങ്ങൾ റജിസ്റ്റർ ചെയ്യപ്പെട്ടു. രാജ്യത്ത് പൂർണമായി നടപ്പാക്കിയ ഇ20 ഇന്ധനം ഇനി പിൻവലിക്കാനാവില്ലെന്നു കേന്ദ്ര പെട്രോളിയം മന്ത്രാലയം സൂചന നൽകി. എഥനോൾ പദ്ധതി നടപ്പാക്കാൻ ഒരു ലക്ഷം കോടി രൂപയിലധികം രൂപയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞു.
Source link


