NEWS

മോദിക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ: രാഹുൽ


ന്യൂഡൽഹി ∙ ചെറുകിട വ്യാപാരികളുടെ സംഘടന എന്ന നിലയിൽ നിന്ന് വമ്പൻ മൂലധനശക്തികൾ ആർഎസ്എസിനെ കീഴടക്കിയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ആരോപിച്ചു. ആർഎസ്എസും മോദിയും അമിത് ഷായും അദാനിയുടെ സേവകരായി മാറിയെന്നും രാഹുൽ പറഞ്ഞു. യഥാർഥ ഇന്ത്യയെന്താണെന്ന് ആർഎസ്എസിനും ബിജെപിക്കും അറിയില്ല. അതറിയാനുള്ള ഏക വഴി ആളുകളുടെ അഭിപ്രായം തേടുകയാണ്. എന്നാൽ, അഭിപ്രായം പ്രകടിപ്പിക്കാനുള്ള ജനങ്ങളുടെ അവകാശം രാജ്യത്തു നിഷേധിക്കപ്പെടുകയാണെന്നു രാഹുൽ പറഞ്ഞു. ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധങ്ങളെയും വിവിധ വിഭാഗങ്ങളുടെ അഭിപ്രായങ്ങളെയും പരാമർശിച്ചായിരുന്നു വിമർശനം. ഡൽഹിയിൽ രചനാത്മക് കോൺഗ്രസ് ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.ചൈനയുടെ കാര്യത്തിൽ ഇന്ത്യയ്ക്കുണ്ടായിരുന്ന മേൽക്കൈയും ആത്മവിശ്വാസവും മോദി സർക്കാർ നഷ്ടപ്പെടുത്തി. ചൈന അതിർത്തിയിൽ ഇന്ത്യൻ സൈന്യം നേരിടുന്ന വെല്ലുവിളിയെപ്പറ്റിയും രാഹുൽ പറഞ്ഞു.


Fashion ⏭️

Back to top button