NEWS

ഡോ. കെ.കെ. രാമചന്ദ്രൻ ശാസ്ത്ര സാങ്കേതിക കൗൺസിൽ വൈസ് പ്രസി‍ഡന്റ്


തിരുവനന്തപുരം ∙ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ് (KSCSTE) യുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി ഡോ. കെ. കെ. രാമചന്ദ്രനെ നിയമിച്ചു. മുഖ്യമന്ത്രിയാണ് ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ പ്രസിഡന്റ്. നേരത്തെ മെംബർ സെക്രട്ടറിയായിരുന്നു. തിരുവനന്തപുരത്തെ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് ഗ്രൂപ്പ് ഹെഡ്, കേരള സംസ്ഥാന കോസ്റ്റൽ സോൺ മാനേജ്മെന്റ് കമ്മിറ്റിയുടെ മെമ്പർ സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചു. കാസർകോട് ജില്ലയിലെ കീഴൂർ സ്വദേശിയാണ്. ഭാര്യ ഉഷാകുമാരി ( റജിസ്ട്രേഷൻ വകുപ്പ് റിട്ട. ഉദ്യോഗസ്ഥ), മക്കൾ : ആദിത്യ, ഡോ. സച്ചിൻ.


Fashion ⏭️

Back to top button