NEWS
ലഹരിക്കാരെ സ്പോട്ടിൽ കുടുക്കാൻ കിറ്റ് ഇറക്കി എക്സൈസ്; പുറത്തിറക്കിയത് 3 തരം കിറ്റുകൾ

തിരുവനന്തപുരം∙ തൂഫാൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തു ലഹരി വിരുദ്ധ പരിശോധനകൾ ശക്തമാകുമ്പോൾ രാസലഹരി ഉപയോഗിക്കുന്നവരെ ഉൾപ്പെടെ കുടുക്കാൻ ഉറച്ച് എക്‌സൈസ് വകുപ്പ്. മദ്യം, കഞ്ചാവ് തുടങ്ങിയവയിൽനിന്ന് മാഫിയകൾ രാസലഹരിയിലേക്കു ചുവടുമാറുമ്പോൾ പരിശോധനകളും കാലാനുസൃതവും ശാസ്ത്രീയവുമാക്കാനുള്ള നീക്കമാണ് എക്‌സൈസ് നടത്തുന്നത്. രാസലഹരി ഉപയോഗിക്കുന്നവരെ വലയിലാക്കാനായി മൂന്നു പ്രത്യേകതരം പരിശോധനാ കിറ്റുകളാണ് തയാറാക്കിയിരിക്കുന്നതെന്ന് എക്‌സൈസ് കമ്മിഷണർ എസ്.സാംബശിവറാവു പറഞ്ഞു. 1500ൽ പരം ഡിറ്റക്‌ഷൻ കിറ്റുകളാണ് എൻഫോഴ്‌സ്‌മെന്റ് ഓഫിസുകൾക്കായി വിതരണം ചെയ്തിരിക്കുന്നത്. എക്‌സൈസ് മന്ത്രി എം.ലിജുവാണ് കിറ്റുകൾ വിതരണം ചെയ്തത്.1. നാർക്കോട്ടിക് ഡ്രഗ് ഡിറ്റക്ഷൻ കിറ്റ് അനധികൃതമായി കടത്തുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്ന വസ്തുക്കളിൽ ലഹരി ഘടകങ്ങളുടെ സാന്നിധ്യം പ്രാഥമികമായി തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്നതാണ് ഈ കിറ്റ്. വിവിധ മയക്കുമരുന്ന് വിഭാഗങ്ങൾ കണ്ടെത്തുന്നതിനും കേസുകളുടെ പ്രാഥമിക പരിശോധനകൾ കൂടുതൽ വേഗത്തിലും കൃത്യതയോടെയും നടത്തുന്നതിനും ഇത് എൻഫോഴ്‌സസ്‌മെന്റ് ഉദ്യോഗസ്ഥരെ സഹായിക്കും. കേസുകൾ കണ്ടെത്തുന്ന വേളയിൽ പിടിച്ചെടുക്കുന്ന നിരോധിത വസ്തുക്കളിൽ കൊക്കെയ്ൻ, മെത്താംഫെറ്റമിൻ, ഒപ്യം, മോർഫിൻ, കോഡീൻ, ഹെറോയിൻ, മെസ്‌കലൈൻ, ഹാഷിഷ് ഓയിൽ, മെത്താക്വലോൺ, തുടങ്ങിയ വിവിധ ലഹരിമരുന്നുകളുടെ സാന്നിധ്യം തിരിച്ചറിയാൻ ഇതു സഹായിക്കും.
Fashion ⏭️


