NEWS
കെ.സി.വേണുഗോപാലിനെതിരായ സൈബർ ആക്രമണം; പൊലീസ് കേസെടുത്ത 5 പേരും കോൺഗ്രസ് അനുഭാവികൾ

ആലപ്പുഴ ∙ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് കേസെടുത്ത 5 പേരും കോൺഗ്രസ് അനുഭാവികൾ. കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ജോൺസൺ ഏബ്രഹാം നൽകിയ പരാതിയിലാണു കഴിഞ്ഞ ദിവസം ആലപ്പുഴ സൈബർ പൊലീസ് കേസെടുത്തത്. പരാതിയിൽ ചൂണ്ടിക്കാട്ടിയ 5 സമൂഹമാധ്യമ പ്രൊഫൈലുകൾക്കെതിരെയാണ് കേസ്. അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ മെറ്റയിൽ നിന്നു തേടിയിട്ടുണ്ട്.കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ.സിക്കെതിരെ നടന്ന സൈബർ ആക്രമണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കാൻ രണ്ടു മാസത്തോളം വൈകിയത് ആക്ഷേപങ്ങൾക്കു വഴിവച്ചിരുന്നു. സൈബർ ആക്രമണത്തിനു പിന്നിൽ കോൺഗ്രസ് അനുകൂലികളാണെന്ന വിവരം കൂടി പുറത്തുവന്നതോടെ സൈബറിടത്തിലെ കോൺഗ്രസ് ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്കു കടന്നേക്കും.
Fashion ⏭️




