NEWS

കൗൺസിലർ സുഗതന് അവധി: അപേക്ഷ അംഗീകരിച്ച് കൗൺസിൽ; എതിർപ്പുമായി പ്രതിപക്ഷം


തിരുവനന്തപുരം∙ കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കോര്‍പറേഷന്‍ കൗണ്‍സില്‍. മേയര്‍ വി.വി.രാജേഷ് ആണ് കൗണ്‍സില്‍ അവധി അപേക്ഷ അംഗീകരിച്ച കാര്യം അറിയിച്ചത്. പൗണ്ട് കടവ് സ്വതന്ത്രന്റെ പിന്തുണയോടെ 51 വോട്ടിന് സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ചുവെന്നും മേയര്‍ പറഞ്ഞു. പ്രതിപക്ഷം ബോർഡുകളും മുദ്രാവാക്യങ്ങളുമായി ഹാളിന്റെ നടുത്തളത്തിൽ ഇറങ്ങി.മേയറുടെ കാസ്റ്റിങ് വോട്ടും പൗണ്ട് കടവ് വാര്‍ഡ് സ്വതന്ത്ര കൗണ്‍സിലര്‍ സുധീഷിന്റെ വോട്ടും ഉള്‍പ്പെടെയാണ് 51 വോട്ടിന് സുഗതന്റെ അവധി അപേക്ഷ കൗണ്‍സില്‍ പാസാക്കിയത്. 1994 ലെ കേരള മുനിസിപ്പാലിറ്റി നിയമത്തിന്റെ 91ാം വകുപ്പു പ്രകാരം അനുമതിയില്ലാതെ തുടര്‍ച്ചയായി മൂന്നു കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നാല്‍ അംഗം അയോഗ്യനാകും. സുഗതന്‍ അയോഗ്യനായാല്‍ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ ഭരിക്കുന്ന ബിജെപിയുടെ കേവലഭൂരിപക്ഷം നഷ്ടമാകുന്ന നിലയാണ് ഉണ്ടായിരുന്നത്. അവധി അപേക്ഷ വോട്ടെടുപ്പില്‍ അംഗീകരിച്ചതോടെ ബിജെപി ഈ വെല്ലുവിളി മറികടന്നു.


Fashion ⏭️

Back to top button