NEWS
ഇൻസ്റ്റഗ്രാം വഴി പരിചയം, പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയെ ബന്ധിയാക്കി പീഡിപ്പിച്ചു; കട്ടിലിൽ കെട്ടിയിട്ടു: 20കാരൻ പിടിയിൽ

നാഗ്പൂർ∙ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തടഞ്ഞുവച്ച് പീഡിപ്പിച്ചു. നാഗ്പൂരിന്റെ ദക്ഷിണ മേഖലയായ ദിഗോരിയിലെ വാടക അപ്പാർട്മെന്റിൽ 24 മണിക്കൂറോളം വിദ്യാർഥിയെ ബന്ധിയാക്കി വച്ചതിന് ശേഷം പീഡിപ്പിച്ചെന്നാണ് പരാതി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. രാത്രി പൊലീസെത്തിയാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് രക്ഷപ്പെടുത്തിയത്. 20കാരനായ നിർഭയ് പഖാരെ ആണ് കേസിലെ പ്രതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബിസിനസ് മാനേജ്മെന്റ് ബിരുദ വിദ്യാർഥിയായ പഖാരയുടെ മാതാപിതാക്കൾ ഡോക്ടർമാരാണ്. കഴിഞ്ഞ ഞായറാഴ്ച രാവിലെ ഇയാൾ പെൺകുട്ടിയെ അപ്പാർട്ട്‌മെന്റിലേക്ക് കൊണ്ടുപോയി. എന്നാൽ ഇത്തവണ അവളെ വിട്ടയച്ചില്ല. തിങ്കളാഴ്ചയായിട്ടും വിദ്യാര്‍ഥിയെ കാണാതായതോടെ അവളുടെ പിതാവ് പൊലീസിൽ പരാതി നൽകി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
Fashion ⏭️


