NEWS
ചങ്ങനാശേരി ഫ്ലൈഓവർ 2 വർഷത്തിനുള്ളിൽ പൂർത്തിയാക്കും; നിർമാണ നടപടികൾക്ക് തുടക്കം: മരങ്ങൾ വെട്ടി മാറ്റിത്തുടങ്ങി

ചങ്ങനാശേരി ∙ റെയിൽവേ ജംക്ഷൻ ഫ്ലൈഓവർ നിർമാണത്തിനുള്ള നടപടികൾ ആരംഭിച്ചു. ചങ്ങനാശേരി ബൈപാസ് റോഡിൽ നിർദിഷ്ട ഫ്ലൈഓവർ കടന്നു പോകേണ്ട ഭാഗത്തെ മരങ്ങൾ വെട്ടി മാറ്റിത്തുടങ്ങി. 102 മരങ്ങളാണ് വെട്ടി നീക്കം ചെയ്യുന്നത്. ഫ്ലൈഓവർ നിർമാണത്തിനായി ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന ജോലികളും ആരംഭിച്ചു. റെയിൽവേ ജംക്ഷനിൽ ഒരു ഭാഗത്തെ കെട്ടിടവും മൺതിട്ടകളും നീക്കം ചെയ്തു. അടുത്ത ദിവസങ്ങളിലായി ബാക്കിയുള്ള സ്ഥലത്തെ കെട്ടിട ഭാഗങ്ങൾ പൊളിച്ചു മാറ്റാൻ തുടങ്ങും. 69 ഭൂവുടമകളുടെ പക്കൽ നിന്നാണ് ഭൂമി ഏറ്റെടുത്തിരിക്കുന്നത്.പ്രയോജനം
Source link


