NEWS
ബിഹാറിലെ ബിജെപി ശക്തികേന്ദ്രത്തില്‍ പ്രശാന്ത് കിഷോർ മുന്നിൽ; ദതിയയിലും മഞ്ചൽപൂരിലും വോട്ടെണ്ണൽ പുരോഗമിക്കുന്നു

പട്ന∙ ബിഹാറിലെ ബിജെപി ശക്തികേന്ദ്രത്തിൽ മുന്നേറി ജൻ സുരാജ് പാർട്ടി (ജെഎസ്പി) അധ്യക്ഷന്‍ പ്രശാന്ത് കിഷോർ. ബങ്കിപ്പുർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ നീരജ് കുമാറിനെ പിന്നിലാക്കിയാണ് പ്രശാന്ത് കിഷോറിന്റെ മുന്നേറ്റം. ഒൻപത് റൗണ്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ, ബിജെപി സ്ഥാനാർഥിയേക്കാൾ 5,272 വോട്ടുകൾക്ക് മുന്നിലാണ് പ്രശാന്ത് കിഷോർ. സിജെപി പ്രതിഷേധത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിനാണ് ബിഹാർ സാക്ഷ്യം വഹിക്കുന്നത്. ബിജെപി പരാജയം അറിയാത്ത മണ്ഡലമാണ് ബങ്കിപ്പുർ. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനാണ് ഈ മണ്ഡലത്തിൽ ഒടുവിൽ നിയമസഭയിലെത്തിയത്. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹം സ്ഥാനം ഒഴിഞ്ഞു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ മുന്നേറുന്നത് ബിജെപി ക്യാംപുകളെയും ഞെട്ടിച്ചിട്ടുണ്ട്. ബിജെപി സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്ന അഭിഷേക് കുമാർ നാമനിർദേശം സമർപ്പിച്ചതിന് തൊട്ടടുത്ത ദിവസം പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് യുവനേതാവ് നീരജ് കുമാർ സിൻഹയെ സ്ഥാനാർഥിയാക്കിയത്.
Fashion ⏭️


