LIFESTYLE

36 ലക്ഷം രൂപയുടെ മുതൽ, കാടും മലയും കയറിയിറങ്ങാൻ ഹൈലെക്‌സ്: ബുക്കിംഗ് ആരംഭിച്ചു

കൊച്ചി: ടൊയോട്ടയുടെ ലൈഫ് സ്റ്റൈൽ പിക്കഅപ്പ് മോഡലായ ഹൈലെക്‌സിന്റെ പുതിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. വാഹനത്തിനകത്തും പുറത്തും വരുത്തിയ രൂപമാറ്റവും സാങ്കേതികവിദ്യ അധിഷ്ഠിതമായ മികവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. എക്‌സ്‌ഷോറൂം വില 31.99 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. 36.69 ലക്ഷം രൂപയാണ് ഉയർന്ന വില.

ജി.എക്‌സ് നാല് x രണ്ട്, ഓട്ടോമാറ്റിക് എന്നിവയാണ് ഹൈലെക്‌സിന്റെ വേരിയന്റുകൾ. ഇവയ്‌ക്ക് യഥാക്രമം 31.99 ലക്ഷം, 33.69 ലക്ഷം, 36.69 ലക്ഷം രൂപ വീതമാണ് എക്‌സ്‌ഷോറൂം വില.

പ്രീമിയം ഫീച്ചറുകൾ

പ്രീമിയം എസ്‌.യു.വികളിൽ നൽകുന്ന ഫീച്ചറുകളാണ് ഹൈലെക്‌സിൽ നൽകിയത്. 12.3 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് വലിപ്പത്തിൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, പുതിയ ത്രീ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, വയർലെസ് ചാർജർ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, എട്ട് സ്പീക്കറുകളുടെ മ്യൂസിക് സിസ്റ്റം, 360 വ്യൂ ക്യാമറ എന്നിവയാണ് സവിശേഷതകൾ.


മികച്ച കരുത്ത്

2.8 ലിറ്റർ നാല് സിലണ്ടർ ഡീസൽ എൻജിനോടൊപ്പം, 204 എച്ച്.പി പവറും 500 എൻ.എം ടോർക്കുമാണ് എൻജിൻ ഉത്പാദിപ്പിക്കുന്നത്. മാനുവൽ പൂർണമായും ഒഴിവാക്കി ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനാണുള്ളത്. മുൻ മോഡലിനെ അപേക്ഷിച്ച് കൂടുതൽ ബോൾഡായ ഡിസൈനാണ് പുതിയ ഹൈലെക്‌സിൽ വരുത്തിയത്. ഹണി കോംമ്പ് ഡിസൈനിൽ ഒരുങ്ങിയ ഗ്രില്ല്, ബ്ലാക്ക് സ്ട്രിപ്പിൽ ബന്ധിപ്പിച്ച വീതി കുറഞ്ഞ എൽ.ഇ.ഡി ഹെഡ്‌ലാമ്പ്, മുന്നിലെ ഇൻഗ്ലാസ് ടൊയോട്ട ബാഡ്ജിംഗ്, മസ്‌കുലർ ബമ്പർ, സിൽവർ ഫിനീഷ് സ്‌കിഡ് പ്ലേറ്റ്, എൽ.ഇ.ഡി ഫോഗ്ലാമ്പ് തുടങ്ങിയവയാണ് വാഹനത്തിൽ വരുത്തിയ മറ്റു പുതുമകൾ. ജൂലായ് 28ന് ബുക്കിംഗ് ആരംഭിച്ച വാഹനത്തിന്റെ വിതരണം ആഗസ്റ്റ് രണ്ടാം വാരം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.


News ⏭️

Back to top button