NEWS
രണ്ടര വർഷമായി വാടക നൽകിയില്ല; കെട്ടിടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചു നിരത്തി ഉടമകൾ

കൊല്ലം∙ ചിതറയിൽ വാടകത്തർക്കത്തെ തുടർന്ന് വാടകക്കാർ താമസിച്ചിരുന്ന കെട്ടിടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചു നിരത്തി ഉടമകൾ. കടമുറിയായ ഇവിടെ 8 വർഷമായി കച്ചവടം ചെയ്തുവരികയായിരുന്ന അബ്ദുൾ വാഹിദ്–സൂറ ബീവി ദമ്പതികളെ ഒഴിപ്പിക്കാനാണ് ഉടമ ജെസിബി ഉപയോഗിച്ച് കെട്ടിടം തകർത്തത്. ഈ കടമുറിയിൽ തന്നെയായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്. കെട്ടിടം ഒഴിഞ്ഞു നൽകണമെന്ന് ആറു മാസം മുൻപ് ഉടമകൾ വാടകക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വാടകക്കാർ ഇതിനു തയാറായില്ല. തുടർന്ന്, ഇരുകൂട്ടരും കോടതിയെ സമീപിച്ചു. കേസ് കോടതിയുടെ പരിഗണനയിലാണ്. രണ്ടര വർഷമായി ദമ്പതികൾ വാടക നൽകിയിരുന്നില്ലെന്ന് ഉടമകൾ ആരോപിക്കുന്നു. എന്നാൽ ഈ കെട്ടിടത്തിൽ താമസിക്കുന്നവർക്ക് അവിടെത്തന്നെ തുടരാമെന്ന തരത്തിൽ കോടതിയുടെ സ്റ്റേ ഉത്തരവ് നിലനിൽക്കുന്നുണ്ടെന്ന് വാടകക്കാർ അവകാശപ്പെടുന്നു.
Fashion ⏭️


