NEWS

കഞ്ചാവ് ലഹരിയിൽ കാമുകനെ കുത്തിക്കൊന്നു; മൃതദേഹം ശുചിമുറിയിൽ: ബ്രിട്ടിഷ് യുവതി തായ്‌‌ലൻഡിൽ അറസ്റ്റിൽ


പട്ടായ (തായ്‌ലൻഡ്)∙ തായ്‌ലൻഡിലെ പട്ടായയിൽ ലഹരി ഉപയോഗത്തിനുശേഷം കാമുകനെ കുത്തിക്കൊന്ന ബ്രിട്ടിഷ് യുവതി അറസ്റ്റിൽ. തോമസ് ഡേവിഡ് പവൽ (34) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തോമസിന്റെ കാമുകി ഇസബെൽ വയലറ്റ് കരേരാസിനെ (21) അറസ്റ്റ് ചെയ്തു പട്ടായയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. തോമസും ഇസബെല്ലും ഇവർ താമസിച്ചിരുന്ന സ്ഥലത്തെത്തിയ തോമസിന്റെ സുഹൃത്താണ് പൊലീസിനെ വിവരമറിയിക്കുന്നത്. മുതുകിലും ഇടതുകൈയിലും കുത്തേറ്റ നിലയിൽ ശുചിമുറിയിലാണ് തോമസിന്റെ മൃതദേഹം കിടന്നിരുന്നത്. പൊലീസ് സ്ഥലത്തെത്തുമ്പോൾ ശുചിമുറിയിലെ മൃതദേഹത്തിനു സമീപം നിലത്തിരിക്കുകയായിരുന്നു ഇസബെൽ. കഞ്ചാവുപയോഗിച്ച് ലഹരി വിട്ടുമാറാത്ത അവസ്ഥയിലായിരുന്നു ഇവർ. പൊലീസെത്തുന്നതിന് 6 മണിക്കൂർ മുൻപുതന്നെ തോമസിന്റെ മരണം സംഭവിച്ചിരുന്നെന്നാണ് തായ് പത്രമായ ബാങ്കോക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 


Source link

Back to top button